പ്രമുഖ ചലച്ചിത്ര താരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതം മൂലം ദുബായിൽ വച്ചാണ് അന്ത്യം. ബോളിവുഡ് താരമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതം ഉണ്ടായത്. പ്രമുഖ നിർമാതാവ് ബോണി കപൂർ ഭർത്താവാണ്. ജാന്‍വി, ഖുഷി എന്നിവർ മക്കളാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2013ൽ രാജ്യം പത്മശ്രീ നൽകി ശ്രീദേവിയെ ആദരിച്ചിരുന്നു. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ആറ് ഫിലിം ഫെയർ അവാർഡുകളും കിട്ടിയിട്ടുണ്ട്. ആലിംഗനം, തുലാവർഷം, സത്യവാൻ സാവിത്രി, നാല് മണി പൂക്കൾ, ദേവരാഗം കുമാര സംഭവം ഉള്‍പ്പെടെ 26 മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീ അമ്മ യാങ്കർ അയ്യപ്പൻ എന്ന ശ്രീദേവി ജനിച്ചത്. 1967ൽ നാലാം വയസിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായി…
Read More