സ്വാതന്ത്ര്യദിനാഘോഷം: ഡിഎച്ച്ക്യുസി പത്തനംതിട്ടയും ഫയര്‍ഫോഴ്‌സും മികച്ച പ്ലറ്റൂണുകള്‍

  konnivartha.com: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ സായുധ സേനാ വിഭാഗത്തില്‍ ആര്‍ സനല്‍ നയിച്ച പത്തനംതിട്ട ഡിഎച്ച്ക്യുസിയും സായുധേതര വിഭാഗത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ എസ് സന്ദീപ് നയിച്ച ഫയര്‍ഫോഴ്‌സ് ടീമും ഒന്നാം സ്ഥാനത്തെത്തി. സായുധ സേനാ വിഭാഗത്തില്‍ രണ്ടാം സ്ഥാനം എക്സൈസ് ഇന്‍സ്പെക്ടര്‍ മിഥുന്‍ നയിച്ച ടീമിനാണ്. സായുധേതര വിഭാഗത്തില്‍ രണ്ടാം സ്ഥാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ എ ശ്യാംകുമാറിന്റെ ടീം സ്വന്തമാക്കി. എന്‍സിസി വിഭാഗത്തില്‍ ഒന്നാം സ്ഥാനം പത്തനംതിട്ട 14ബി എന്‍ നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗം എസ്പിസിയില്‍ അങ്ങാടിക്കല്‍ എസ്എന്‍വിഎച്ച്എസ്എസിലെ എ ആകാശ് നയിച്ച ടീം ഒന്നാം സ്ഥാനവും പത്തനംതിട്ട എംടിഎച്ച് എസ്എസിലെ അയന മറിയം ജേക്കബ് നയിച്ച ടീം രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പെരിങ്ങനാട് ടിഎംജിഎച്ച്എസ്എസിലെ നിരവധ്യ നയിച്ച ടീം ആദ്യ സ്ഥാനവും…

Read More