കോന്നി വാര്ത്ത ഡോട്ട് കോം : സംസ്ഥാന പോലീസ് മേധാവിയുടെ കഴിഞ്ഞ വര്ഷത്തെ ബാഡ്ജ് ഓഫ് ഓണര് ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി ഉള്പ്പെടെ ജില്ലയില് നിന്നും മൂന്ന് പോലീസ് ഉദ്യോഗസ്ഥര്ക്ക്. ക്രമസമാധാന രംഗത്തെ മികവാര്ന്ന പ്രകടനത്തിനും, മൊത്തത്തിലെ പ്രവര്ത്തന മികവിനുമാണ് ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനിക്ക് ബഹുമതി. ക്രമസമാധാന രംഗത്ത് കാഴ്ചവച്ച മികച്ച സര്വീസ് റെക്കോര്ഡ് ജില്ലാ പോലീസ് മേധാവിയെ ഉന്നത ബഹുമതിക്ക് അര്ഹയാക്കിയപ്പോള്, കരുവാറ്റ സര്വീസ് സഹകരണബാങ്കിലെ മോഷണ കേസിന്റെ മികവാര്ന്ന അന്വേഷണം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില് അഡീഷണല് എസ്പി സ്ഥാനത്തെ മികച്ച പ്രവര്ത്തനങ്ങള് എന്നിവ എന്. രാജനെ ഇരട്ട ബഹുമതിക്ക് അര്ഹനാക്കി. ഇത് ജില്ലാ പോലീസിന് എടുത്തുപറയത്തക്ക നേട്ടമായി മാറുകയാണ്. ജില്ലാ പോലീസ് മേധാവിയ്ക്കും, അഡീഷണല് എസ്പിക്കും ഡിജിപിയുടെ ഉന്നത ബഹുമതി ഒരേസമയം ലഭിച്ചു എന്ന അപൂര്വനേട്ടത്തില് അഭിമാനിക്കുകയാണ് പത്തനംതിട്ട…
Read Moreടാഗ്: including the district police chief
സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര് ജില്ലാ പോലീസ് മേധാവി ഉള്പ്പെടെ അഞ്ചുപേര്ക്ക്
കോന്നി വാര്ത്ത : രാഷ്ട്രപതിയുടെ മെഡലും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്കാരവും സ്വന്തമാക്കി ജില്ലയ്ക്ക് അഭിമാനമായ ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ് മറ്റൊരു അതുല്യ നേട്ടംകൂടി. സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര് ജില്ലാപോലീസ് മേധാവി ഉള്പ്പെടെ ജില്ലാ പോലീസ് സേനയിലെ അഞ്ചുപേര്ക്ക് ലഭിച്ചു. കൂടത്തായി കൂട്ടക്കൊലപാതക കേസില് ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിനു മുന്നിലെത്തിച്ചതിന്റെ അംഗീകരമായാണ് ബാഡ്ജ് ഓഫ് ഓണര് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണു പുറമെ ജില്ലാപോലീസ് അഡീഷണല് എസ്പി എ.യു. സുനില്കുമാര്, ജില്ലാ സൈബര് പോലീസ് സ്റ്റേഷനിലെ എസ്ഐ പി.ബി. അരവിന്ദാക്ഷന് നായര്, എസ്സിപിഒമാരായ അനൂപ് മുരളി, ആര്.ആര്. രാജേഷ് എന്നിവരാണ് പുരസ്കാരം നേടിയത്. കൂടത്തായി കേസിന്റെ സമയത്ത് കോഴിക്കോട് റൂറല് ജില്ലാ പോലീസ് മേധാവിയായിരുന്നു കെ.ജി. സൈമണ്. കേസില് നിര്ണായകമായ തുമ്പുണ്ടാക്കുകയും ശാസ്ത്രീയ…
Read More