പദ്ധതി പൂര്‍ത്തീകരിച്ചത് 13.98 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളജിന് പ്രതിദിനം ആവശ്യമായ 30 ലക്ഷം ലിറ്റര്‍ ജലം പദ്ധതിയിലൂടെ ലഭ്യമാകും അരുവാപ്പുലം പഞ്ചായത്തിലെ അയ്യായിരം കുടുംബങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കള്‍ കോന്നി വാര്‍ത്ത : കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ(ജനുവരി 30 ശനി) ഉച്ചയ്ക്ക് രണ്ടിന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. നബാര്‍ഡ് ധനസഹായത്തോടെ 13.98 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. റവന്യൂ വകുപ്പ് സൗജന്യമായി ലഭ്യമാക്കിയ ഒരേക്കര്‍ സ്ഥലത്താണ് ശുദ്ധീകരണ ശാലയും ജലസംഭരണിയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്. പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജിന് സമീപം സ്ഥാപിച്ച ശുദ്ധീകരണ ശാലയില്‍ പ്രതിദിനം 50 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിയും. അരുവാപ്പുലം പഞ്ചായത്ത് പരിധിയില്‍ അച്ചന്‍കോവില്‍ ആറിന്റെ തീരത്ത് മട്ടയ്ക്കല്‍…
Read More