വനമേഖലയിലെ കോളനികളില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സഹായമെത്തിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍ വന മേഖലയിലെ പട്ടിക വര്‍ഗ കോളനികളില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. കോളനി നിവാസികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പിന്റെ അവശ്യസാധനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ കിറ്റും എംഎല്‍എ വിതരണം ചെയ്തു. കോവിഡ് മൂലം മാസങ്ങളായി നീണ്ടു നില്‍ക്കുന്ന ലോക്ഡൗണ്‍, ശക്തമായ കാലവര്‍ഷം എന്നിവ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആശ്വാസമേകി സായിപ്പിന്‍ കുഴി, വേലുത്തോട്, കൊച്ചാണ്ടി, മൂഴിയാര്‍ 40 എന്നീ കോളനി പ്രദേശങ്ങളിലാണ് ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കുമൊപ്പം എംഎല്‍എ സന്ദര്‍ശനം നടത്തിയത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഭക്ഷ്യ സഹായ പദ്ധതി പ്രകാരം ഗോതമ്പ് നുറുക്ക്, പഞ്ചസാര, തേയിലപ്പൊടി, വെളിച്ചെണ്ണ, സവോള, ഉരുള കിഴങ്ങ്, ചെറിയ ഉള്ളി, വെളുത്തുള്ളി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കടുക്, കടല, ചെറുപയര്‍, വന്‍പയര്‍, ഉപ്പ്, ബാത്ത്…

Read More