മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ പ്രളയ ദുരന്തത്തില്‍ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി ജെ.ചിഞ്ചുറാണി

മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ പ്രളയ ദുരന്തത്തില്‍ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി ജെ.ചിഞ്ചുറാണി പ്രളയക്കെടുതി മൂലം മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. പ്രളയക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തങ്ങളും വിലയിരുത്തുന്നതിന് ചേര്‍ന്ന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകളുടെ യോഗത്തിന് ശേഷമാണ്  മന്ത്രി ഇക്കാര്യം അറിയിച്ചത്. മഴക്കെടുതി പ്രാഥമിക വിലയിരുത്തലില്‍ സംസ്ഥാനത്ത് 91 ഉരുക്കളും, 42 ആടുകള്‍, 25032 കോഴികള്‍, 274 തൊഴുത്തുകള്‍, 29 ല്‍ പരം കോഴിക്കൂടുകള്‍, അഞ്ച് ലക്ഷം രൂപയുടെ കാലിത്തീറ്റ ഉള്‍പ്പെടെ രണ്ട് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. മൃഗസംരക്ഷണ – ക്ഷീരവികസന മേഖലയില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിനു സാധ്യതയുള്ള പ്രദേശങ്ങള്‍…

Read More