കേരളാ നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍പ്പെട്ട അസന്നിഹിതരായ സമ്മതിദായകര്‍ക്ക് (ആബ്‌സന്റീ വോട്ടേഴ്‌സ് എസന്‍ഷ്യല്‍ സര്‍വീസ്) പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ഈ മാസം 28, 29, 30 തീയതികളില്‍ സൗകര്യം ഏര്‍പ്പെടുത്തി. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ക്രമീകരിച്ചിരിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജില്ലയിലെ പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍ ചുവടെ: കോന്നി നിയോജക മണ്ഡലം:- കോന്നി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍. (കോന്നി വില്ലേജ് ഓഫീസിന് സമീപം). റാന്നി നിയോജക മണ്ഡലം:- റാന്നി എം.എസ് എച്ച്.എസ്.എസ് (ക്ലാസ് റൂം നമ്പര്‍ ഒന്‍പത് എ). അടൂര്‍ നിയോജക മണ്ഡലം:- അടൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍. തിരുവല്ല നിയോജക മണ്ഡലം:- തിരുവല്ല ആര്‍.ഡി.ഒ ഓഫീസ്. ആറന്മുള നിയോജക മണ്ഡലം:- പത്തനംതിട്ട മര്‍ത്തോമ ഹയര്‍…
Read More