konnivartha.com: ലോക സ്രാവ് ബോധവൽകരണ ദിനത്തിൽ അവയുടെ സംരക്ഷണം ഊർജിതമാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ദേശീയ തലത്തിൽ നയരൂപീകരണം, ശാസ്ത്രം, നിയമപാലനം എന്നിവയിൽ സഹകരണം ലക്ഷ്യമിട്ട് വിവിധ ഏജൻസികളുടെ പങ്കാളിത്തത്തിൽ ശിൽപശാലയും പാനൽ ചർച്ചയും ഇന്ന് (ജൂലൈ 14-തിങ്കൾ) സിഎംഎഫ്ആർഐയിൽ നടക്കും. ഫിഷറീസ് മാനേജ്മെന്റ്, വ്യാപാര നിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം, തീരനിയമപാലനം എന്നീ മേഖലയിലെ വിദഗ്ധർ ചർച്ചകൾ നയിക്കും. സിജിഎസ്ടി ആന്റ് കസ്റ്റംസ് ചീഫ് കമ്മീഷണർ ഷെയ്ക്ക് ഖാദർ റഹ്മാൻ രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, ഫോറസ്റ്റ്, സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ഇന്ദു വിജയൻ എൻ തുടങ്ങിയവർ സംബന്ധിക്കും. സംസ്ഥാന ഫിഷറീസ്-വന്യജീവി വകുപ്പുകൾ, കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, നാവികസേന, വൈൽഡ്…
Read More