കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തരായി കേന്ദ്ര സംഘം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിന് എത്തിയ കേന്ദ്ര സംഘം പൂര്‍ണ തൃപ്തി അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ സംഘമാണ് ജില്ലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ജില്ലയിലെ രോഗ വ്യാപനത്തില്‍ കൂടുതലും വീടുകളില്‍ നിന്നുള്ള രോഗബാധയാണ്. ഇവ തടയണമെങ്കില്‍ വീട്ടിലുള്ള ഏതെങ്കിലും ഒരംഗം പ്രൈമറി കോണ്ടാക്ട് ആയാല്‍ ഉടന്‍ റൂം ക്വാറന്റൈനില്‍ പോവുകയും പരിശോധന നടത്തുകയും ചെയ്യണം. വീട്ടില്‍ ആരെങ്കിലും പോസിറ്റീവ് ആയാല്‍ വീട്ടിലെ എല്ലാവരും കര്‍ശനമായി ക്വാറന്റൈനില്‍ പ്രവേശിക്കണം. ക്വാറന്റൈന്‍ കാലാവധി തീരും വരെ പുറത്തിറങ്ങാന്‍ പാടില്ല. ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യുന്നവര്‍ റിസള്‍ട്ട് വരും വരെ പുറത്തിറങ്ങാന്‍ പാടില്ലെന്നും കേന്ദ്ര സംഘം പറഞ്ഞു. രോഗവ്യാപനം ഉയര്‍ന്ന നിലയിലേക്ക് പോകാതിരിക്കുന്നതിന് ജനങ്ങള്‍ എസ്.എം.എസ്(സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക)നിര്‍ദേശം ജീവിത ശൈലിയുടെ…
Read More