പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/01/2023)

കുടുംബശ്രീയുടെ 25 വര്‍ഷത്തെ ചരിത്രം പറഞ്ഞ് ചുവട് 2023 ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസിന്റെ ഭാഗമായി ചുവട് 2023 ക്യാമ്പയിനില്‍ നടന്നു. എല്ലാ എ.ഡി.എസിലും ബാലസഭാ കുട്ടികള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, ജനപ്രതിനിധികള്‍, മറ്റു സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിളംബരറാലിയും സംഘടിപ്പിച്ചു. ഇരുപത്തഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന് അംഗങ്ങളുടെയും ബാലസഭാ കുട്ടികളുടെയും വിവിധതരം പരിപാടികള്‍ നടന്നു. മുതിര്‍ന്ന അയല്‍ക്കൂട്ട അംഗങ്ങള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, വയോജന അംഗങ്ങള്‍, ബാലസഭാ കുട്ടികള്‍, ഉന്നത വിജയം കൈവരിച്ച കുട്ടികള്‍, പ്രശസ്ത വ്യക്തികള്‍ എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് വലിയകാലായില്‍,…

Read More