പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 26/08/2023)

നവോദയ പ്രവേശന പരീക്ഷ പത്തനംതിട്ട ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2024 – 25 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31 വരെ നീട്ടിയതായി നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ അറിയിച്ചു . അപേക്ഷ ഫോറം നവോദയ വിദ്യാലയ സമിതിയുടെ ംംം.ിമ്ീറമ്യമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായി ഉപയോഗിക്കാം. ഫോണ്‍ :9446456355 ഓണപ്പുടവയുമായി കുടുംബശ്രീ ഊരിലേക്ക് ജില്ലയിലെ  മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് ഓണപ്പുടവയൊരുക്കി കുടുംബശ്രീ ജില്ലാ മിഷന്‍. എസ്ബിഐ പത്തനംതിട്ട റീജിയണല്‍ ഓഫീസിന്റെ സഹകരണത്തോടെയാണ് ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ട്രൈബല്‍ കുടുംബങ്ങള്‍ക്ക് ഓണക്കോടി കണ്ടെത്തിയത്. സീതത്തോട്, പെരുനാട്, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകളിലെ 143 കുട്ടികള്‍ക്കാണ് വസ്ത്രം വിതരണം ചെയ്തത്.   പദ്ധതിയുടെ ഭാഗമായി ളാഹ മഞ്ഞത്തോട് ഊരില്‍ ഊരോണം എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ അരങ്ങേറി. പരമ്പരാഗത ഗോത്ര പാട്ടുകളുടെ…

Read More