അവലോകന യോഗം ഏപ്രില് 28 ന് കോന്നി നിയോജക മണ്ഡലം എംഎല്എ ആസ്തി വികസന പദ്ധതി/പ്രത്യേക ആസ്തി വികസന പദ്ധതി പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച അവലോകന യോഗം ഏപ്രില് 28 ന് പകല് മൂന്നിന് പത്തനംതിട്ട പിഡബ്യൂഡി റെസ്റ്റ് ഹൗസില് ചേരും. ക്വട്ടേഷന് പത്തനംതിട്ട ജനറല് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ ഉപയോഗശൂന്യമായ കന്നാസുകള് വില്ക്കുന്നതിന് ക്വട്ടേഷന് ക്ഷണിച്ചു. ക്വട്ടേഷനുകള് മെയ് അഞ്ചിന് രാവിലെ 11 ന് പത്തനംതിട്ട ജനറല് ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. ഫോണ് : 04682222364, 9497713258. വെബിനാര് മത്സ്യ കൃഷി മേഖലയില് സംരംഭങ്ങള് തുടങ്ങാന് ആഗ്രഹിക്കുന്നവര്ക്കായി കേരള സര്ക്കാരിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എന്റര്പ്രണര്ഷിപ്പ് ഡവലപ്മെന്റ് എന്റര്പ്രണര്ഷിപ്പ് ഇന് അക്വാകള്ച്ചര് എന്ന വിഷയത്തില് വെബിനാര് സംഘടിപ്പിക്കുന്നു. ഏപ്രില് 28 ന് രാവിലെ 11 മുതല് 12 വരെ ഓണ്ലൈനായി…
Read More