അപേക്ഷ ക്ഷണിച്ചു കുടുംബശ്രീ മിഷന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പദ്ധതിയായ അതിദാരിദ്ര അഗതി രഹിത കേരളം പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി കമ്മ്യൂണിറ്റി തലത്തില്‍ പ്രവര്‍ത്തനാഭിരുചിയുള്ള കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടാംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഒാക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പ്ലസ്ടു/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. അപേക്ഷകര്‍ 2023 ഓഗസ്റ്റ് 1 അനുസരിച്ച് 18നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. എഴുത്തു പരീക്ഷയുടെയും, കമ്പ്യൂട്ടര്‍ പരിജ്ഞാന പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ ഫോം കുടുംബശ്രീ വെബ് സൈറ്റില്‍ നിന്നോ സി.ഡി.എസില്‍ നിന്നോ ലഭിക്കും. ഫോട്ടോ പതിപ്പിച്ച നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോമിനൊപ്പം ബയോഡേറ്റ , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , സി.ഡി.എസില്‍ നിന്നും സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ സാക്ഷ്യപ്പെടുത്തിയ അയല്‍ക്കൂട്ട…
Read More