പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വന്‍ വികസനം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒപി ബ്ലോക്ക് ശിലാസ്ഥാപനം; പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. ആന്‍ഡ് വാര്‍ഡ്, ബ്ലഡ് ബാങ്ക്, എക്സ്റേ യൂണിറ്റ്, മാമോഗ്രാം, ഇ ഹെല്‍ത്ത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒപി ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനവും പ്രവര്‍ത്തനസജ്ജമായ പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. ആന്‍ഡ് വാര്‍ഡ്, ബ്ലഡ് ബാങ്ക്, എക്സ്റേ യൂണിറ്റ്, മാമോഗ്രാം, ഇ ഹെല്‍ത്ത് എന്നിവയുടെ ഉദ്ഘാടനവും ഫെബ്രുവരി 26 ന് വൈകുന്നേരം നാലിനു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ വികസനത്തില്‍ നിര്‍ണായകമാകുന്ന പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ്…
Read More