ക്വട്ടേഷന്‍ ക്ഷണിച്ചു കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം പണിയുന്നതിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29 ന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍ : 04734 270796. ലൈഫ് സര്‍ട്ടിഫിക്കറ്റ് കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ഡിജിറ്റല്‍ മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ ആഗസ്സ് മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് ജൂലൈ 31 ന് മുമ്പായി ഡിജിറ്റല്‍ മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2223169. അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം ജില്ലാ ഭാഗ്യകുറി ക്ഷേമനിധിയില്‍ 2018 മാര്‍ച്ച് മുതല്‍ അംശദായ അടവ് മുടങ്ങി അംഗത്വം റദ്ദായവര്‍ക്ക് ജൂലൈ 26 മുതല്‍ ആഗസ്റ്റ് 26 വരെയുളള കാലയളവില്‍ അംഗത്വം…
Read More