പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 24/06/2024 )

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 26 മുതല്‍ പത്തനംതിട്ട ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം. 027/2022, 029/2022, 030/2022) തസ്തികയുടെ  16.01.2024 ല്‍  നിലവില്‍ വന്ന ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇഎംഎസ്  സ്റ്റേഡിയത്തില്‍ ജൂണ്‍ 26, 27, 28, ജൂലൈ ഒന്ന് തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും  നടത്തും. ഫോണ്‍ : 0468 2222665. കമ്മ്യൂണല്‍ ഹാര്‍മണിയോഗം ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണിയോഗം ജൂലൈ ഒന്നിന് രാവിലെ 11 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും. ഏകദിനശില്പശാല           നവകേരളം കര്‍മപദ്ധതി ഹരിത കേരളം മിഷന്റെ  നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്റെ ഭാഗമായി കാര്‍ബണ്‍ സംഭരണം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഏകദിന ശില്‍പ്പശാല ഇന്ന്…

Read More