പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 21/06/2024 )

യോഗ പരിശീലനം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ  അസാപ്പ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  യോഗ പരിശീലനം ആരംഭിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ യോഗ ഗ്രാമമായ് കുന്നന്താനത്തെ രൂപപ്പെടുത്തിയ യോഗ-കുങ് ഫു ട്രെയ്നര്‍ മാസ്റ്റര്‍ എം.ജി. ദീലീപാണ് ക്ലാസുകള്‍ നയിക്കുന്നത്. ഫോണ്‍ : 9495999688,6235732523. പ്രീഡിഡിസി യോഗം മാറ്റിവെച്ചു ജൂണ്‍ 22 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാ വികസനസമിതി പ്രീഡിഡിസി യോഗം ജൂണ്‍ 25 ന് ഉച്ചയ്ക്ക് 2.30 ന് ഓണ്‍ലൈനായി ചേരും. മസ്റ്ററിംഗ് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെയുളള കാലയളവിനുളളില്‍  അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും  മസ്റ്ററിംഗ് ചെയ്യണം. ഫോണ്‍: 0495 2966577, 9188230577. ഇ-ഗ്രാന്റ്‌സ്…

Read More