പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 21/05/2024 )

ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍  ജില്ലാ ജനറല്‍ ബോഡി പെരുനാട്ടില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ ജനറല്‍ ബോഡി യോഗം ഈമാസം 29ന് പെരുനാട് മാത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ചേരും. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, സി.ഇ.ഒ. എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും കൃത്യമായി പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.എസ്. മോഹനനും സെക്രട്ടറി കെ.കെ ശ്രീധരനും അഭ്യര്‍ത്ഥിച്ചു. റാന്നി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍  കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2021-22, 2022-23, 2023-24 കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പട്ടിക ജാതി/വര്‍ഗ ഉദ്യോഗാര്‍ഥികളില്‍നിന്നും നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്സി /എസ്റ്റി യുടെ ഭാഗമായി സ്റ്റൈപന്റോടെ ഒരുവര്‍ഷം നീളുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു. പ്രായപരിധി: 18-30 വയസ്. കുടുംബ വരുമാനം മൂന്നു ലക്ഷം…

Read More