ഹരിതസഭ വളളിക്കോട് ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ ശിശുദിനത്തില്‍ പഞ്ചായത്തില്‍ നടന്നു. പഞ്ചായത്തിലെ 13 സ്‌കൂളുകളില്‍ നിന്നായി 160 കുട്ടികള്‍ പങ്കെടുത്ത ഹരിതസഭയില്‍ കുട്ടികളുടെ പാനല്‍ പ്രതിനിധി ആവണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി സുഭാഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജോസ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ദിലീപ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാകുമാരി, മെമ്പര്‍മാരായ ജി. ലക്ഷ്മി, ആതിര, തോമസ് ജോസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്‌കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി മിനി തോമസ്, മറ്റ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവജാതശിശു വാരാചരണം നവജാതശിശു വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.…
Read More