പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 16/06/2023)

വിവരാവകാശ നിയമം: ഏകദിന പരിശീലനം  (ജൂണ്‍17) കാതോലിക്കേറ്റ് കോളജില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005 സംബന്ധിച്ച്  (ജൂണ്‍ 17)രാവിലെ 10.30ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ എ.എ. ഹക്കീം, ഡോ. കെ.എം. ദിലീപ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും.   ജില്ലയിലെ ഏല്ലാ വകുപ്പുകളിലെയും വിവരാവകാശ പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും പങ്കെടുക്കും. ആദ്യ സെഷനില്‍ വിവരാവകാശ നിയമം: ജനസൗഹൃദ നിയമം, വിവരാവകാശ നിയമം: പുതിയ വെല്ലുവിളികള്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. രണ്ടാം സെഷനില്‍ ചര്‍ച്ചയും സംശയനിവാരണവും നടക്കും. രാവിലെ 10ന് രജിസ്ട്രേഷന്‍ ആരംഭിക്കും. അര്‍ഹതാ പട്ടിക പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (എസ്സി /എസ് ടി…

Read More