പൈപ്പ് സ്ഥാപിക്കാന്‍ 6.76 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി അങ്ങാടി പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പൈപ്പ് സ്ഥാപിക്കാന്‍ 6.76 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പൈപ്പ് ലൈനുകള്‍ ഉടന്‍ സ്ഥാപിച്ച് വൈകാതെ തന്നെ ജലവിതരണം ഇവിടെ കാര്യക്ഷമമാക്കാനാകും. ജല്‍ ജീവന് പദ്ധതി വഴിയാണ് പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള വിതരണം നടപ്പാക്കുക. 2316 ഗാര്‍ഹിക കണക്ഷനുകളാണ് പദ്ധതി വഴി നല്‍കുക. അങ്ങാടി – കൊറ്റനാട് സമഗ്ര കുടിവെള്ള പദ്ധതിക്കായി 74 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അങ്ങാടി പഞ്ചായത്തില്‍ 1.64 കി.മീ ഡിഐ പൈപ്പുകളും 14,92 കി.മീ പിവിസി പൈപ്പുകളും 2.59 കി.മീ ജിഐ പൈപ്പുകളും ഉള്‍പ്പെടെ ആകെ 19.15 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കാനാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത്. പമ്പാനദിയില്‍ മാടത്തുംപടി കടവില്‍ പുതിയ കിണര്‍…
Read More