പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 08/08/2023)

സംരംഭകത്വ വികസന പരിപാടി പരിശീലനം നല്‍കി കോയിപ്രം ബ്ലോക്ക് സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രമിന്റെ (എസ് വി ഇ പി )ന്റെ ഭാഗമായി എഴുമറ്റൂര്‍ പഞ്ചായത്തില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് സംരംഭകത്വ വികസന പരിപാടിയുടെ പരിശീലനം നല്‍കി. പരിശീലനത്തിന്റെ ഉദ്ഘാടനം എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി എബ്രഹാം നിര്‍വഹിച്ചു.  സിഡിഎസ്  ചെയര്‍പേഴ്‌സന്‍ ഗീതാ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍  ക്ഷേമ കാര്യ കമ്മിറ്റി ചെയര്‍മാന്‍ സാജന്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തി. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് മാരായ  പ്രീജ വിജയന്‍,  ധന്യ പി നായര്‍,  സോജു എസ് പിള്ള എന്നിവര്‍ ക്ലാസ് നയിച്ചു. പരിശീലനം പൂര്‍ത്തിയായവര്‍ക്ക്  സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വാര്‍ഡ് അംഗങ്ങളായ അനില്‍കുമാര്‍, ടി. മറിയാമ്മ, അസി. സെക്രട്ടറി മാലിനി ജി പിള്ള, ബിഎന്‍എസ്ഇപി ചെയര്‍പേഴ്‌സണ്‍ ഓമന കുമാരി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലൈഫ്…

Read More