ബോധവല്ക്കണ ക്ലാസ് നടത്തി വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില് പൊതുജനാരോഗ്യ നിയമം 2023 ബോധവല്ക്കണ ക്ലാസ്സ് നടത്തി. ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില് നടന്ന പരിപാടിയില് പ്രസിഡന്റ് ലതാ മോഹന് അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല് ഓഫീസര് രേഷ്മ കണ്ണന് പൊതുജനാരോഗ്യ നിയമം സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഹെല്ത്ത് ഇന്സ്പെക്ടര്മാരായ സതീഷ് കുമാര്, വീണ എന്നിവര് ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്, സെക്രട്ടറി പി.ബി. സജി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്, പഞ്ചായത്ത് നിവാസികള്, വ്യാപാരി വ്യവസായികള്, സംരംഭകര്, ഹരിതകര്മ സേന, സി.ഡി.എസ്, അങ്കണവാടി പ്രവര്ത്തകര് തുടങ്ങിയവര് പങ്കെടുത്തു. മത്സ്യകര്ഷക അവാര്ഡ്: അപേക്ഷകള് ക്ഷണിച്ചു സംസ്താനതലത്തില് മികച്ചശുദ്ധജല മത്സ്യകര്ഷകന്, നൂതന (ബയോഫ്ലോക്, ആര്.എ.എസ്, അക്വാപോണിക്സ്) മത്സ്യകര്ഷകന്, അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ് കര്ഷകന്, മത്സ്യവിത്ത് ഉല്പാദന യൂണിറ്റ് കര്ഷകന് എന്നീ വിഭാഗങ്ങളിലേക്ക് അവാര്ഡിനായി പരിഗണിക്കുന്നതിന്…
Read More