പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 07/06/2023)

മെഡിക്കല്‍ ക്യാമ്പും ബോധവല്‍കരണവും ജൂണ്‍ പത്തിന് പഴകുളം ഗവ. എല്‍.പി സ്‌കൂളില്‍ സംസ്ഥാന ശിശുക്ഷേമ സമിതി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍, പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി എന്നിവയുടെ നേതൃത്വത്തില്‍ ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പും രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍കരണവും ജൂണ്‍ പത്തിന്്  രാവിലെ 8.30 മുതല്‍ ഒന്നു വരെ  പഴകുളം ഗവ. എല്‍.പി സ്‌കുളില്‍ നടക്കും. ഇതിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം പഴകുളം ഗവ. എല്‍പി സ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ജി. ജഗദീഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷീന റെജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാജീത റഷീദ്,…

Read More