പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/06/2024 )

ഇ-ലേലം പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂര്‍ , വെച്ചൂച്ചിറ , മലയാലപ്പുഴ, ആറന്മുള, തണ്ണിത്തോട്,  കൊടുമണ്‍ , ഏനാത്ത്,  പുളികീഴ്, റാന്നി എന്നീ ഒന്‍പത്  പോലീസ്  സ്റ്റേഷനുകളില്‍  അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള 12 ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള  23 വാഹനങ്ങള്‍  എം എസ് റ്റി സി ലിമിറ്റഡ്    എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റു മുഖേന ജൂണ്‍ 18 ന്  രാവിലെ  11   മുതല്‍  വൈകിട്ട് 4.30  വരെ  ഓണ്‍ലൈനായി ലേലം നടത്തും. ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍  വെബ്സൈറ്റില്‍ നിബന്ധനകള്‍ക്ക് വിധേയമായി  പേര് രജിസ്റ്റര്‍ ചെയ്ത്  പങ്കെടുക്കാം. ഇ-മെയില്‍- [email protected] ഫോണ്‍ : 0468-2222630 അപേക്ഷ ക്ഷണിച്ചു സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജില്‍ ജൂലൈ യില്‍  ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ്…

Read More