പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/03/2024 )

ലോഗോ ക്ഷണിക്കുന്നു ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോഗോ ക്ഷണിക്കുന്നു. ജെപിജി / പിഎന്‍ജി ഫോര്‍മാറ്റില്‍ തയാറാക്കിയ കളര്‍ ലോഗോ മാര്‍ച്ച് 10ന് വൈകുന്നേരം അഞ്ചിനകം [email protected] എന്ന മെയിലില്‍ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയാറാക്കിയ വ്യക്തിക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതാണ്. ജനാധിപത്യ പ്രക്രിയയില്‍ പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനു വോട്ടര്‍മാരെ ബോധവാന്മാരാക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ച പരിപാടിയാണ് സ്വീപ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തെ കുറിച്ച് ജനങ്ങളില്‍ അറിവ് പകരുക, വോട്ടിംഗ് സാക്ഷരത വര്‍ധിപ്പിക്കുക, ജനങ്ങളില്‍ വോട്ടിംഗിന്റെ പ്രാധാന്യത്തെകുറിച്ച് അവബോധം വളര്‍ത്തുക എന്നിവയാണ് സ്വീപിന്റെ ലക്ഷ്യങ്ങള്‍. അനര്‍ഹരായ വൃദ്ധസദന അന്തേവാസികളെ പുനരധിവസിപ്പിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കും: സബ് കളക്ടര്‍ അനര്‍ഹരായ വൃദ്ധസദന അന്തേവാസികളെ പുനരധിവസിപ്പിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരുവല്ല…

Read More