പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 11/06/2025 )

  ◾ എം‌എസ്‌സി എൽസ3 കപ്പല്‍ അപകടം : പൂർണ്ണ കാർഗോ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു :എം‌എസ്‌സി എൽസ3 കപ്പലില്‍ ഉണ്ടായിരുന്ന പൂർണ്ണ കാർഗോ മാനിഫെസ്റ്റ് വിവരങ്ങള്‍ കേരള ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കി . കൊച്ചിയിലെ മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ലഭിച്ച വിവരങ്ങള്‍ ആണ് പുറത്തിറക്കിയത് . കേരള ചീഫ് സെക്രട്ടറിയുടെ അംഗീകാരത്തോടെ ആണ് ദുരന്ത നിവാരണ വകുപ്പ് ലിസ്റ്റ് പുറത്തു വിട്ടത് ◾ കേരളത്തില്‍ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സാക്ഷരതയും വിദ്യാഭ്യാസവും തമ്മില്‍ വ്യത്യാസമുണ്ടെന്നും വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കില്‍ ഇന്നു നമുക്കുചുറ്റും നടക്കുന്ന പലകാര്യങ്ങളും സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ്സമിതി ഗുരുവായൂരില്‍ സംഘടിപ്പിച്ച മാടമ്പ് സ്മൃതിപര്‍വം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ◾ ജുഡിഷ്യറിയെയും ചില കാര്യങ്ങളില്‍ സ്ഥാപിത താത്പര്യം ബാധിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…

Read More