പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/03/2024 )

പുരസ്‌കാര വിതരണം നടത്തി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയും സംയുക്തമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്ക് എഡിഎം ജി സുരേഷ് ബാബു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഞങ്ങളുടെ ദുരന്തനിവാരണം എന്ന വിഷയത്തില്‍ നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തില്‍ കോഴഞ്ചേരി സെന്റ് മേരീസ് ജിഎച്ച്എസിലെ അഖില റേച്ചല്‍ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം കല്ലേലി ജിജെഎംയുപി സ്‌കൂളിലെ ശ്രീയ ഷിജുവും മൂന്നാം സ്ഥാനം തിരുവല്ല എംജിഎംഎച്ച്എസ്എസിലെ ഹെലെന ആന്‍ ജേക്കബും സ്വന്തമാക്കി. ബയോബിന്‍ വിതരണം ചെയ്തു ഖരമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ബയോബിന്‍ വിതരണം ചെയ്തു. ജനകീയാസൂത്രണ 2023 – 2024 പദ്ധതി പ്രകാരമാണ് പഞ്ചായത്തിലെ വീടുകളിലേക്ക് ബയോബിന്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മാത്യു…

Read More