പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 09/01/2023)

ഭിന്നശേഷി കലാമേള  (ജനുവരി 10) പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ബ്ലോക്ക്തല ഭിന്നശേഷി കലാമേള വര്‍ണോത്സവം (ജനുവരി 10) പുളിക്കീഴ് റിയോ ടെക്‌സാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിക്കുന്ന യോഗം യാക്കോബായ സഭ നിരണം ഭദ്രാസന മെത്രോപോലിത്ത ഡോ.ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മായ അനില്‍കുമാര്‍, സി.കെ ലതാകുമാരി ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഭിന്നശേഷി കലാമത്സരങ്ങളും കലാവിരുന്നും നടക്കും. സാക്ഷ്യപത്രം ഹാജരാക്കണം ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍/അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസിനു താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനര്‍വിവാഹിതയല്ല/വിവാഹിതയല്ലെന്നുള്ള സാക്ഷ്യപത്രം ഫെബ്രുവരി 15 നകം ഹാജരാക്കണമെന്ന് സെക്രട്ടറി…

Read More