പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത (29/11/2025)

    പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

രണ്ടു മാസത്തിനിടെ എത്തിയത് 30,000 പേര്‍ konnivartha.com: ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തെ റിപ്പിള്‍ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്. വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം ആസ്വദിക്കാനായി വിദേശത്ത് നിന്നും സ്വദേശത്തു നിന്നുമായി 500 ലധികം പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലായി 30,000 ത്തിലധികം സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയത്. ടിക്കറ്റ് ഇനത്തില്‍ ഈ സീസണില്‍ ഇതിനകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് (ഡിടിപിസി) 8 ലക്ഷം രൂപ ലഭിച്ചു. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്കായി ഡിടിപിസി കരിങ്കല്ലു കൊണ്ടു തീര്‍ത്ത ആകര്‍ഷകമായ പവലിയനും ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും സംരക്ഷണ വലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. റിപ്പിള്‍ വെള്ളച്ചാട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 1,49,59,910 രൂപയാണ് ഇതുവരെ ഡിടിപിസി വിനിയോഗിച്ചിരിക്കുന്നത്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി നടപ്പാക്കിയ ഇന്‍സ്റ്റലേഷന്‍ ഓഫ്…

Read More

എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കലക്ടർമാരെ മാറ്റി നിയമിച്ചു

  ഐഎഎസിൽ വ്യാപകമാറ്റങ്ങൾ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കലക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ് ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.പാലക്കാട് കലക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കലക്ടർ. എറണാകുളം ജില്ലാ കലക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്‌സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്.കോട്ടയം ജില്ലാ കലക്ടറായിരുന്ന ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി നിയമിച്ചു . ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്.മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കലക്ടറാക്കി. ഇടുക്കി കലക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു.തൊഴിൽവകുപ്പ് സെക്രട്ടറിയായിരുന്ന കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായിരുന്ന എസ്.ഷാനവാസാണ് പുതിയ തൊഴിൽ സെക്രട്ടറി. ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ്…

Read More

കാടറിവ് പങ്കിട്ട് ഗോത്രഭേരി

  konnivartha.com: കാടറിവുകൾ പങ്കിട്ട് മറയൂരിൽ ഗോത്ര ഭേരിയുടെ മൂന്നാം സെമിനാർ. മറയൂർ, ചിന്നാർ ഭാഗങ്ങളിലെ 26 ഉന്നതികളിൽ നിന്നായി 65 പേർ ചർച്ചകളിൽ പങ്കെടുത്തു. മനുഷ്യ വന്യജീവി സംഘർഷത്തിൻ്റെ കാരണങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരും ജനങ്ങളുടെയും സഹകരണങ്ങൾ ഏതൊക്കെ മേഖലയിൽ വേണമെന്ന വിഷയത്തിലുമാണ് പ്രധാനമായും ചർച്ച നടന്നത്. സെമിനാറിന് ഡി എഫ് ഒ സുഹെബ് നേതൃത്വം നൽകി.

Read More

കടുത്ത ചൂട് :അപകടകരമായ അള്‍ട്രാവയലറ്റ് :മൂന്നാറില്‍ റെഡ് അലേര്‍ട്ട്

konnivartha.com: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചികയില്‍ മൂന്നാറില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തി . ഏറ്റവും ഗുരുതരമായ സാഹചര്യം ആണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദേശിക്കുന്നത് .മൂന്നാറില്‍ ഏറ്റവും കൂടിയ 11 രേഖപ്പെടുത്തി . കോന്നി ,ചെങ്ങന്നൂര്‍ ,തൃത്താല ,പൊന്നാനി എന്നിവിടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു .കൊട്ടാരക്കര ,ചെങ്ങനാശ്ശേരി ,കളമശ്ശേരിയിലെ ,ഒല്ലൂര്‍,ബേപ്പൂര്‍ ,മാനന്തവാടി എന്നിവിടെ മഞ്ഞ അലെര്‍ട്ടും പ്രഖ്യാപിച്ചു . വിളപ്പില്‍ശാല ,ധര്‍മ്മടം ,ഉദുമ എന്നിവിടെ സാധാരണ നിലയില്‍ രേഖപ്പെടുത്തി . തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ…

Read More

ഡോ. എം. എസ്. സുനിലിന്റെ 343- മത് സ്നേഹഭവനം കുടിലിൽ കഴിഞ്ഞിരുന്ന സാലി ജോസഫിനും കുടുംബത്തിനും

  konnivartha.com: സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 343- മത് സ്നേഹഭവനം തുഷാര ജോസ് ദമ്പതികളുടെ സഹായത്താൽ ഇടുക്കി നായരുപാറ മലയിൽ താഴെ സാലിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി . വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ജോസ് കുട്ടൻ നിർവഹിച്ചു . 15 വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ സാധിക്കാതെ സുരക്ഷിതമല്ലാത്ത ഒരു കുടിലിൽ ആയിരുന്നു സാലിയും കൂലിപ്പണിക്കാരനായ ഭർത്താവ് സജുവും ,പ്ലസ് വൺ വിദ്യാർഥിനിയായ മകൾ അൽഫോൻസയും താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും, അടുക്കളയും, ഹാളും ,ശുചിമുറിയും, സിറ്റൗട്ട് മടങ്ങിയ 650 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ നിർമല .,പ്രോജക്ട് കോർഡിനേറ്റർ കെ പി…

Read More

ശബരിമല മകരവിളക്ക്‌ :പ്രത്യേക അറിയിപ്പ് ( 13/01/2025 )

  ചൊവ്വാഴ്ച (ജനുവരി 14 ) വൈകിട്ട് പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ല മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർത്ഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണം. അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കാനാകൂ. ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ യാത്ര ചെയ്യാം. മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ പോലീസും വനംവകുപ്പും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. സുരക്ഷയെ മുൻനിർത്തിയാണ് കരുതൽ നടപടി. എല്ലാ തീർത്ഥാടകരും സഹകരിക്കണമെന്നും ഇടുക്കി ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

Read More

വെള്ളച്ചാട്ടത്തിൽ വീണ് 2 എൻജിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

  ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ വീണ് 2 എൻജിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.മുട്ടം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ അക്സാ റെജി, ഡോണൽ ഷാജി എന്നിവരാണ് മരിച്ചത്. കോളജിലെ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം പത്തനാപുരം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സാ റെജി (18) എന്നിവരെയാണ് വൈകിട്ട് അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ നിന്നു കണ്ടെത്തിയത്.കോളജിൽനിന്ന് 3കിലോമീറ്റർ അകലെയാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.  

Read More

കനത്ത മഴ : പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് (01/11/2024)

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 01/11/2024 : പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 01/11/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് 02/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് 03/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ…

Read More

കനത്ത മഴ സാധ്യത : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 21/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം 22/10/2024 & 23/10/2024 : പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More