കലഞ്ഞൂരില്‍ ഹിന്ദി ഭാഷാസംഗമം- 2024 ഉദ്ഘാടനം ചെയ്തു

ഇന്ത്യയിൽ ഇപ്പോൾ ഹിന്ദിയുടെ പൂക്കാലം:കലഞ്ഞൂരില്‍ ഹിന്ദി ഭാഷാസംഗമം- 2024 ഉദ്ഘാടനം ചെയ്തു konnivartha.com: ഇന്ത്യയിൽ ഇപ്പോൾ ഹിന്ദിയുടെ പൂക്കാലമാണെന്നും ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ അറിയാത്തവർ സമസ്ത മേഖലയിലും പിന്തള്ളപ്പെടുമെന്നും കലാ – സാഹിത്യവിചിന്തകനും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്രപ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി പറഞ്ഞു. കലഞ്ഞൂർ ഗവന്മെന്റ് മോഡൽ ഹയർസെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ‘ഹിന്ദി ഭാഷാസംഗമം- 2024’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷിനൊപ്പം ഹിന്ദിയും അറിയുന്ന ഒരാൾക്ക് ലോകത്തെ ഏറ്റവും കൂടുതൽ ജനപ്രിയമായ മൂന്ന് ഭാഷകളിൽ രണ്ടും അറിയാമെന്ന അഭിമാനകരമായ നേട്ടമാണ് കൈവരുന്നതെന്ന് ജിതേഷ്ജി ചൂണ്ടിക്കാട്ടി. കലഞ്ഞൂർ ഗവ മോഡൽ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ‘ഹിന്ദി ക്ലബ്ബിൻ്റെ’ പതിനേഴാമത് വാർഷികവും ഡോ. ജിതേഷ്ജി ഹിന്ദി കവിതകൾ ചൊല്ലി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മഞ്ജു ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പത്തനംതിട്ട ജില്ലാ ഹിന്ദി സബ്ജക്ട്…

Read More

തേക്കുതോട് അധ്യാപക ഒഴിവ് ( ഫിസിക്‌സ്, കൊമ്മേഴ്‌സ്, ഹിന്ദി )

  konnivartha.com: തേക്കുതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജൂനിയര്‍ തസ്തികകളില്‍ ഫിസിക്‌സ്, കൊമ്മേഴ്‌സ്, ഹിന്ദി അധ്യാപകരുടെ ഓരോ താത്കാലിക ഒഴിവ്. യോഗ്യരായവര്‍ ജൂണ്‍ 11 ന് രാവിലെ 11 ന് അസല്‍ രേഖകളുമായി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം

Read More

ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) പരീക്ഷ മാറ്റിയിട്ടില്ല

  konnivartha.com: ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) പരീക്ഷ മാറ്റി വച്ചു എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷ മുൻ നിശ്ചയിച്ചതുപ്രകാരം മെയ് 20 മുതൽ 29 വരെ നടക്കും

Read More

റാന്നി ബിആർസിയിൽ സുരീലി ഹിന്ദിക്ക് തുടക്കമായി

  konnivartha.com: സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന ഹിന്ദി ഭാഷ പഠന പരിപോഷണ പരിപാടിക്ക് റാന്നിയിൽ തുടക്കമായി. പരിപാടിയുടെ ഉപജില്ലാതല ഉദ്ഘാടനം റാന്നി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷിജിത വി. ജെ നിർവഹിച്ചു. റാന്നി ബി.പി.സി ഷാജി എ.സലാം അധ്യക്ഷത വഹിച്ചു. ജില്ലാ ഹിന്ദി റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ ബിന്ദു ജി നായർ , ദീപ കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. അഞ്ചു മുതൽ എട്ട് വരെ ക്ലാസുകളിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തി ഡിജിറ്റൽ കണ്ടൻറുകളുടെയും വർക്ക് ഷീറ്റുകളുടെയും ഉപയോഗം, ഹിന്ദി പാക്ഷാചരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടപ്പിലാക്കേണ്ട വിവിധ പരിപാടികൾ ആയ സുരീലി പത്രിക,സുരീലി വാണി ,സുരീലി സഭ എന്നീ പ്രവർത്തനങ്ങൾക്കും ലക്ഷ്യമിടുന്നു. ഹിന്ദി പ്രവർത്തനങ്ങളിലൂടെ ഹിന്ദി ഭാഷാ പഠനം മികവിലേക്ക് എത്തിക്കുന്നതിനായി അഞ്ചു മുതൽ എട്ടു വരെ ക്ലാസ്സുകൾക്ക് മോഡ്യൂളുകളും പ്രവർത്തന പാക്കേജുകളും തയ്യാറാക്കി അധ്യാപകരെ പരിചയപ്പെടുത്തി…

Read More