ഹിമാചൽ പ്രദേശിൽ വർധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങളുടെ എണ്ണവും തീവ്രതയും കണക്കിലെടുത്ത്, ഒരു ബഹുമുഖ കേന്ദ്ര സംഘം (multi-sectoral central team) രൂപീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ നിർദ്ദേശം നൽകി. ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, പേമാരി എന്നിവയുടെ എണ്ണത്തിലും തീവ്രതയിലും വർദ്ധനവ് ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ അടുത്തിടെ ചേർന്ന യോഗം വിലയിരുത്തി. ഇത് വലിയ തോതിൽ ആളപായത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും ഉപജീവനമാർഗങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തിയതിനൊപ്പം പരിസ്ഥിതി നാശത്തിനും കാരണമായി. ഇതേത്തുടർന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA), സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CBRI) റൂർക്കി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (IITM) പൂനെ, ജിയോളജിസ്റ്റുകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഇൻഡോർ എന്നിവിടങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു ബഹുമുഖ കേന്ദ്ര സംഘം അടിയന്തിരമായി…
Read Moreടാഗ്: Himachal Pradesh
സൈബർ ഫോറൻസിക് കം ട്രെയിനിങ് ലാബുകൾ കേരളത്തിലും സ്ഥാപിച്ചു
കമ്പ്യൂട്ടർ , സൈബർ ഫോറൻസിക്ക്, ഇലക്ട്രോണിക് ഫോറൻസിക്ക് ഉൾപ്പടെ പ്രത്യേക സൗകര്യങ്ങളുള്ള ഏഴ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറികൾ .ആഭ്യന്തര മന്ത്രാലയത്തിന് പ്രവർത്തിക്കുന്നുണ്ട് . സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് (IOs) പ്രാരംഭ ഘട്ട സൈബർ ഫോറൻസിക് സഹായം നൽകുന്നതിനായി ന്യൂ ഡൽഹിയിലെ ദ്വാരകയിലുള്ള CyPAD-ൽ അത്യാധുനിക നാഷണൽ സൈബർ ഫോറൻസിക് ലബോറട്ടറി (NCFL) സ്ഥാപിച്ചിട്ടുണ്ട് .കൂടാതെ, ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിലും ,കേന്ദ്രഭരണ പ്രദേശങ്ങളിലും സൈബർ ഫോറൻസിക്-കം-ട്രെയിനിംഗ് ലബോറട്ടറികൾ സ്ഥാപിച്ചിട്ടുണ്ട് . ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ , തെളിവെടുപ്പ്, വിശകലനം എന്നിവക്കായി ഒരു ദേശീയ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
Read More