കോന്നി വാര്‍ത്ത ഡോട്ട് കോം : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും ( ഒക്ടോബര്‍ ഒന്‍പത്) നാളെയും (ഒക്ടോബര്‍ 10 ) പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു . സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്. ശക്തമായ മഴ ജില്ലയിലുടനീളം ഉണ്ടാകുവാനാണ് സാധ്യത. കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍, 2021 ഒക്ടോബര്‍ 01 മുതല്‍ 10 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കുവാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 977.95 മീറ്റര്‍ ആണ്. ഈ കാലയളവില്‍ കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 975.95 മീറ്റര്‍, 976.95 മീറ്റര്‍, 977.45 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഒക്ടോബര്‍ ഒന്‍പത് രാവിലെ ഏഴിന് റിസര്‍വോയറിന്റെ ജലനിരപ്പ് 977.04 …
Read More