konnivartha.com: ശക്തമായ മഴ തുടരുന്നതിന്‍റെ പശ്ചാത്തലത്തിൽ പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബന്ധപ്പെട്ട ജില്ല കളക്ടര്‍മാര്‍ ( 27/06/2024 ) വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട് പത്തനംതിട്ട :ജില്ലയിൽ വ്യാഴാഴ്ച ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു. വയനാട് :ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വ്യാഴാഴ്ച വയനാട് ജില്ലയിലെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. രേണു…
Read More