കേരളത്തിന്‍റെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കോവിഡ് എന്ന വാർത്ത അടിസ്ഥാനരഹിതം

  konnivartha.com : കേരളത്തിന്‍റെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കോവിഡ് എന്ന വാർത്ത അടിസ്ഥാനരഹിതം.ഇന്ന് നടത്തിയ  പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല . ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു എന്ന നിലയില്‍ ചില മുഖ്യധാരാ മാധ്യമങ്ങളില്‍ ആണ് വാര്‍ത്ത വന്നത് .  ഞായറാഴ്ച്ച നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നും അവര്‍ വാര്‍ത്ത നല്‍കി . മുന്‍പ് നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു എന്ന നിലയില്‍ ആയിരുന്നു വാര്‍ത്ത . വ്യാജ വാര്‍ത്തകള്‍ നല്‍കിയവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു

Read More

പത്തനംതിട്ട പനിച്ചു വിറക്കുന്നു :സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയുടെ കിമ്പളക്കാര്‍

പത്തനംതിട്ട : ജില്ലയില്‍ പനി പകര്‍ച്ച വ്യാധിയെ പോലെ പടരുമ്പോള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മുപ്പതു ശതമാനം സര്‍ക്കാര്‍ ഡോക്ടര്‍ മാര്‍ സ്വകാര്യ ആശുപത്രികളുടെ ശമ്പളം പറ്റിക്കൊണ്ട്‌ ജോലിക്ക് എത്തുന്നില്ല .അത്തരം ഡോക്ടര്‍ മാര്‍ വീട്ടില്‍ രോഗികളെ പരിശോധിച്ച് കൊണ്ട് ഇരിപ്പാണ്.വൈകുന്നേരവും രാവിലെയുമാണ് ഡോക്ടര്‍ മാരുടെ വീട്ടിലെ ഈ രോഗി നോട്ടം നടക്കുന്നത് .സര്‍ക്കാര്‍ ആശുപത്രിയില്‍ രാവിലെ 11 മണി കഴിഞ്ഞേ ഈ ഡോക്ടര്‍മാര്‍ ഹാജര്‍ ഉള്ളൂ.രാവിലെയും വൈകുന്നേരവും സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളെ രോഗം കണ്ടെത്തി ചികിത്സിക്കേണ്ടത് നേഴ്സ്സുമാരുടെ ഡ്യൂട്ടി ആയി മാറിക്കഴിഞ്ഞു.ഏറ്റവും കൂടുതല്‍ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നത്‌ രാവിലെയും വൈകിട്ടുമാണ് .ഈ സമയം ഡോക്ടര്‍ ഇല്ലെങ്കില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടും .അഞ്ഞൂറും ആയിരം രൂപയും സ്വകാര്യ ആശുപത്രികള്‍ ഈടാക്കുകയും ഇല്ലാത്ത രോഗത്തിന് വരെ രക്ത പരിശോധന ,മല മൂത്ര…

Read More