കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവരുടെ കുടുംബ സംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി konnivartha.com: അമൃത ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവർക്കായുള്ള കുടുംബ സംഗമം “അമൃത സ്പർശം 2025” സംഘടിപ്പിച്ചു. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടിയ രോഗികളുടെയും, അവയവ ദാതാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ധൈര്യത്തെയും, മെഡിക്കൽ സംഘത്തിന്റെ അർപ്പണബോധത്തെയും ആദരിക്കുന്നതിനു വേണ്ടി ആണ് അമൃത സ്പർശം സംഘടിപ്പിച്ചത്. പരിപാടി അമൃത ആശുപത്രിയിലെ സോളിഡ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം പ്രൊഫസറും ചീഫ് സർജനുമായ ഡോ. സുധീന്ദ്രൻ എസ് സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. അമൃത ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ തൃശൂർ സ്വദേശിയായ മൂന്നു വയസ്സുകാരി ഗൗതമി രക്ഷിതാക്കളോടൊപ്പം ചടങ്ങിൽ വിശിഷ്ടതിഥിയായി എത്തി. തുടർന്ന്, കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ, അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ…
Read Moreടാഗ്: health news
ശ്വാസനാളത്തിലെ വർഷങ്ങൾ പഴക്കമുള്ള മുഴ നീക്കം ചെയ്തു
ശ്വാസനാളത്തിലെ വർഷങ്ങൾ പഴക്കമുള്ള മുഴ അമൃത ആശുപത്രിയിൽ നീക്കം ചെയ്തു:വിക്ടറിന് ഇനി ആഫ്രിക്കയിലേക്ക് മടങ്ങാം konnivartha.com: ഗുരുതരമായ ശ്വാസ കോശ രോഗം ബാധിച്ച സഹോദരൻ വിക്ടറിനെയും കൊണ്ട് പശ്ചിമ ആഫ്രിക്കയിലെ സിയറാ ലിയോണിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് വരുമ്പോൾ വലിയ പ്രതീക്ഷയൊന്നും പാട്രിക്ക് ഫ്രിമാനുണ്ടായിരുന്നില്ല. മൂന്ന് വർഷത്തോളമായി ചുമയും ശ്വാസ തടസ്സവും ന്യൂമോണിയുമായി ആഫ്രിക്കയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്ന് സഹോദരനെ തുർക്കിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചപ്പോഴേക്കും ചുമയ്ക്കുമ്പോൾ രക്തം വരുന്ന തരത്തിൽ രോഗം ഗുരുതരമായി തീർന്നിരുന്നു. അവിടുന്ന് എടുത്ത സി.ടി സ്കാനിലാണ് ശ്വാസകോശത്തിനുള്ളിൽ ഗുരുതരമായ എന്തോ ഉള്ളതായി വ്യക്തമായത്. എന്നാൽ അത് എന്താണെന്ന് തിരിച്ചറിയാൻ അവർക്ക് ആയിരുന്നില്ല. ആ ഘട്ടത്തിലാണ് അവിടുത്തെ ഒരു ഡോക്ടർ കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ ടിങ്കു ജോസഫിനെ കുറിച്ച്…
Read Moreബ്ലഡ് മൊബൈൽ ബസ്സുമായി അമൃത ആശുപത്രി
konnivartha.com: അതി നൂതന സാങ്കേതിക സൗകര്യങ്ങളോടുകൂടിയ ബ്ലഡ് മൊബൈൽ ബസ്സുമായി കൊച്ചി അമൃത ആശുപത്രി. 80 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബ്ലഡ് ബസിൽ ഒരേസമയം അഞ്ചുപേർക്ക് ഒരുമിച്ച് രക്തദാനം നടത്താനുള്ള സൗകര്യം ഉണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഒരു മെഡിക്കൽ യൂണിറ്റായും ഇത് പ്രവർത്തിക്കും. ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഫൗണ്ടേഷനും, ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318സിയും സംയുക്തമായി സംഭാവന ചെയ്ത ബ്ലഡ് മൊബൈൽ ബസ് യൂണിറ്റിന്റെ ഉദ്ഘാടനം ലോക രക്തദാന ദിനമായ ജൂൺ 14 ന് അമൃത ആശുപത്രിയിൽ വച്ച് നടക്കും. ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ രക്തദാനം ചെയ്ത സന്നദ്ധ രക്തദാതാക്കളേയും, അത്യാവശ്യ ഘട്ടങ്ങളിലും അല്ലാതെയും രക്തദാതാക്കളെ സംഘടിപ്പിച്ച ബ്ലഡ് ഡോണർ സംഘടനകളെയേയും ആദരിക്കും.
Read Moreഇന്ത്യയിലെ ആദ്യത്തെ ‘ റെറ്റിന ബയോ ബാങ്ക് ‘ പ്രവർത്തനമാരംഭിച്ചു
konnivartha.com: നേത്രരോഗ ഗവേഷണ രംഗത്ത് നിർണായക ചുവടുവയ്പായി ഇന്ത്യയിലെ ആദ്യത്തെ ‘റെറ്റിന ബയോ ബാങ്ക്’ അമൃത ആശുപത്രിയിൽ പ്രവർത്തന സജ്ജമായി. മൈനസ് എഴുപത് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന ഊഷ്മാവിൽ സംരക്ഷിക്കപ്പെടുന്ന കണ്ണിനുള്ളിലെ അക്വസ്, വിട്രിയസ് സാമ്പിളുകൾ കണ്ണുകളെ ബാധിക്കുന്ന സങ്കീർണ്ണമായ രോഗങ്ങളെ പഠിക്കുന്നതിനും ജനിതകവും ജീവശാസ്ത്രപരവുമായ ഗവേഷണങ്ങൾക്കും പ്രയോജനപ്പെടും. അമൃത ആശുപത്രിയിലെ ഒഫ്താൽമോളജി വിഭാഗത്തിന്റെയും ക്ലിനിക്കൽ ട്രയൽ നെറ്റ്‌വർക്കിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈദ്യശാസ്ത്ര ഗവേഷകരുടെ ദേശീയ ത്രിദിന സമ്മേളനമായ മെറ്റാറസ് 2025 ന്റെ ഭാഗമായി നടന്ന ചടങ്ങിൽ അമൃത സ്കൂൾ ഓഫ് നാനോമെഡിസിൻ ആൻഡ് മോളിക്കുലാർ മെഡിസിൻ മേധാവി പ്രൊഫ. ശാന്തികുമാർ നായർ റെറ്റിന ബയോ ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. നേത്രരോഗ സംബന്ധമായ മെഡിക്കൽ ചിത്രീകരണങ്ങളുടെ രാജ്യത്തെ ഏറ്റവും വിപുലമായ ശേഖരമായ ഇന്ത്യൻ റെറ്റിനൽ ഇമേജ് ബാങ്കിന്റെ ഉൽഘാടനം അമൃത വിശ്വ വിദ്യാപീഠം അസോസിയേറ്റ്…
Read Moreതിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ സ്വാളോ ക്ലിനിക്ക് ആരംഭിച്ചു
konnivartha.com: തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെയും ഇ എന്‍ടി വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്വാളോ ക്ലിനിക്ക് ആരംഭിച്ചു. കൊച്ചി അമൃത ആശുപത്രി ചീഫ് മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി അസോ ഡയറക്ടര്‍ ഡോ ജോണ്‍ വല്യത്ത് അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടറും സിഇഒ യുമായ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോംസി ജോര്‍ജ്, ഫാ. തോമസ് വര്‍ഗീസ്, അമൃത ആശുപത്രിയിലെ ചീഫ് ഡെഗ്ലൂട്ടോളജിസ്റ്റ് ഡോ.സി.ജെ.ആര്യ, ഇഎന്‍ടി വിഭാഗം മേധാവി ഡോ. ജോര്‍ജ് തോമസ്, പിഎംആര്‍ വിഭാഗം മേധാവി ഡോ തോമസ് മാത്യു, ഇഎന്‍ടി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോ ജേക്കബ്, റീഹാബിലിറ്റേഷന്‍ ഡയറക്ടര്‍ ബിജു മറ്റപ്പള്ളി, ഡെഗ്ലൂട്ടോളജിസ്റ്റ് ആരോമല്‍ പ്രസാദ്,…
Read Moreഅമൃത ആശുപത്രിയിൽ ഫ്രാക്ചർ ശിൽപശാല സംഘടിപ്പിച്ചു
konnivartha.com: കൊച്ചി: എല്ലുകളുടെ ഒടിവിന്റെ ചികിത്സയും ശസ്ത്രക്രിയാരീതികളും. പഠനവിഷയമാക്കി അമൃത ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗവും കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയും ചേർന്ന് ‘അമൃത ഫ്രാക്ചർ കോഴ്സ് 2024’ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. അസ്ഥിഭംഗത്തിന്റെ ചികിത്സയിൽ നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള ശിൽപശാലയിൽ എഴുപത്തഞ്ചോളം ഡോക്ടർമാർ പരിശീലനം നേടി. അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ ശിൽപശാലഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് ചെയർമാൻ ഡോ. ചന്ദ്രബാബു കെ.കെ, ഡോ. ജയ തിലക്, ഡോ. ധ്രുവൻ എസ് , ഡോ. ബാലു.സി.ബാബു, ഡോ. വിപിൻ മോഹൻ എന്നിവർ പ്രഭാഷണം നടത്തി. ഡോ. ചന്ദ്രബാബു കെ.കെ,ഡോ. രഞ്ജിത്ത് ടി.സി, പ്രൊഫ. പ്രേമചന്ദ്രൻ കെ , പ്രൊഫ. രാജേഷ് പുരുഷോത്തമൻ, ഡോ. സജി പി.ഓ. തോമസ് , പ്രൊഫ. ജിസ് ജോസഫ്, ഡോ. സി ചെറിയാൻ കോവൂർ, ഡോ. ബാലു.സി.ബാബു എന്നിവർ…
Read Moreഹൃദയം നിലച്ച ആറ് വയസ്സുകാരിക്ക് പുതുജീവൻ നൽകി എക്മോ
konnivartha.com: ഇൻഫ്ലുവൻസ (ഫ്ലൂ) രോഗത്തിന്റെ സങ്കീർണ്ണതയാൽ ഹൃദയപേശികൾക്ക് വീക്കം സംഭവിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി ആശുപത്രി വിട്ടു. കടുത്ത പനിയുമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ മേലഡൂർ സ്വദേശിനിയായ രുദ്ര വൈരയെ ഹൃദയപേശികൾക്ക് ഗുരുതരമായ വീക്കമുണ്ടായതിനെ തുടർന്ന് പതിനൊന്നാം തീയതിയാണ് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. വൈറൽ മയോകാർഡൈറ്റിസ് മൂലം ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതോടെ മൂന്ന് ദിവസത്തോളം എക്‌മോ സംവിധാനം ഉപയോഗിച്ചാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത് (ശരീരത്തിൽ നിന്ന് ഓക്‌സിജൻ കുറഞ്ഞ അശുദ്ധ രക്തത്തെ എക്‌മോ സംവിധാനം വഴി കടത്തിവിട്ട് ഓക്സിജൻ പൂരിതമാക്കിയ ശേഷം രക്തചംക്രമണത്തിനാവശ്യമായ മർദ്ദത്തിൽ തിരികെ ശരീരത്തിലേയ്ക്ക് നൽകുന്ന അടിയന്തിര ജീവൻ രക്ഷാചികിത്സയാണ് എക്‌മോ) ഫ്ലൂ അഥവാ ഇൻഫ്ലുവൻസ വളരെ സാധാരണമാണെങ്കിലും അപൂർവ്വമായി അത് കുട്ടികളിലും രോഗപ്രതിരോധശക്തി കുറഞ്ഞ മുതിർന്നവരിലും ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാമെന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത പീഡിയാട്രിക് പൾമണറി…
Read Moreമൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തു
konnivartha.com: കൊച്ചി മുണ്ടംവേലി സ്വദേശിനിയായ 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് കാണാതായ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്. വിട്ടുമാറാത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ എടുത്ത എക്സ്-റേയിലാണ് നാലുവർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി വലത്തെ ശ്വാസകോശത്തിന്റെ കീഴ്ഭാഗത്ത് തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്നാണ് വിദഗ്ദ ചികിത്സക്കായി രോഗി അമൃത ആശുപത്രിയിലെത്തിയത്. അമൃത ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ.അസ്മിത മേത്തയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയ കൂടാതെ തന്നെ ഫൈബ്രോട്ടിക് ബ്രോങ്കോസ്കോപ്പി വഴി മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തു. രണ്ടുദിവസത്തെ വിശ്രമത്തിനുശേഷം യുവതി ആശുപത്രി വിട്ടു.
Read Moreഎല്ലാ ജില്ലകളിലും രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് പരിശോധന
konnivartha.com: പകർച്ചവ്യാധി പ്രതിരോധത്തിന് വൺ ഹെൽത്തിന്റെ ഭാഗമായി രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ (Joint Outbreak Investigation) സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മനുഷ്യനെ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും സ്ഥിരീകരിക്കുന്നതിനും ആവശ്യമായ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നതിനുമാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സംയോജിതമായി പരിശോധനകൾ നടത്തുന്നത്. പ്രവർത്തന മാർഗരേഖ തയ്യാറാക്കിയാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ 4 ജില്ലകളിൽ ഫീൽഡുതല പരിശോധനകൾ നടത്തിയത്. ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പകർച്ചവ്യാധികളുടെ കണക്കുകൾ അടിസ്ഥാനമാക്കി പഞ്ചായത്തുകളെയും രോഗങ്ങളെയും നിശ്ചയിച്ചാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫീൽഡുതല പരിശോധനകൾ സംഘടിപ്പിച്ചത്. ഫീൽഡുതല പരിശോധനകൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതല ടീമിനെയും നിയോഗിച്ചിരുന്നു. ആദ്യഘട്ടത്തിൽ വിജയകരമായ സംയോജിത പരിശോധന പൂർത്തിയായതിനെ തുടർന്നാണ് രാജ്യത്ത് ആദ്യമായി കേരളത്തിൽ എല്ലാ ജില്ലകളിലും…
Read More‘ഹൃദയമാണ് എല്ലാം എല്ലാം’: സെപ്റ്റംബർ 29 ലോക ഹൃദയ ദിനം
രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും കാത്ത് ലാബ് യാഥാർത്ഥ്യത്തിലേക്ക് ‘ഹൃദയമാണ് എല്ലാം എല്ലാം’: സെപ്റ്റംബർ 29 ലോക ഹൃദയ ദിനം konnivartha.com: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാത്ത് ലാബുകൾ ഉടൻ തന്നെ സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ മെഡിക്കൽ കോളേജുകളും ജില്ലാ, ജനറൽ ആശുപത്രികളും ഉൾപ്പെടെ 13 ജില്ലകളിൽ കാത്ത് ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ഇടുക്കി ജില്ലയിലും കാത്ത് ലാബ് സജ്ജമാക്കുന്നതാണ്. ഇത് കൂടി യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും. ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പിന് കീഴിൽ കാത്ത് ലാബ് സജ്ജമാക്കുക എന്നുളളതെന്നും മന്ത്രി വ്യക്തമാക്കി. സെപ്റ്റംബർ 29 നാണ് ലോക ഹൃദയദിനമായി ആചരിക്കുന്നത്. ഹൃദയം കൊണ്ട്…
Read More