പത്തനംതിട്ട ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് ഓക്സിജന്‍ പ്ലാന്റ് നിര്‍മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഇന്‍ഡ്യന്‍ ഓയില്‍ കോര്പ്പറേഷന് സംസ്ഥാനത്ത് എട്ട് ആശുപത്രികളില്‍ നിര്‍മിക്കുന്ന ഓക്സിജന്‍ പ്ലാന്റുകളിലെ ആദ്യ പ്ലാന്റ് ഞായറാഴ്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തി. പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ സി.എസ്.ആര് ഫണ്ട്(സാമൂഹിക പ്രതിബദ്ധതാ ഫണ്ട്) ഉപയോഗിച്ചുള്ള രണ്ട് പ്ലാന്റുകളാണ് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. 1500 ലിറ്റര്‍ ഓക്സിജന്‍ ഒരേ സമയം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റാണ് നിര്‍മിക്കുന്നത്. വലിയ പ്ളാന്റില്‍ നിന്നും ഒരു മിനിറ്റില്‍ 1000 ലിറ്ററും, ചെറിയ പ്ലാന്റില്‍ നിന്നും ഒരു മിനിറ്റില്‍ 500 ലിറ്റര്‍ ഓക്സിജനുമാണ് ഉത്പാദിപ്പിക്കുക. ആദ്യ ഘട്ടത്തില്‍, അഞ്ഞൂറ് ലിറ്റര്‍ ഓക്സിജന്‍ നിര്‍മാണ ശേഷിയുള്ള ടാങ്കാണ് ആശുപത്രിയില്‍ എത്തിയിരിക്കുന്നത്. ഓപ്പറേഷന് തീയറ്റര്‍, കാഷ്വാലിറ്റി, ഐസിയു, കോവിഡ് വാര്‍ഡുകള്‍ തുടങ്ങി…
Read More