കാര്‍ഷിക മേഖലയില്‍ വെല്ലുവിളി നേരിടുമ്പോഴും കാര്‍ഷികവൃത്തി മുന്നോട്ട് കൊണ്ട് പോകേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണത്തിന്റെ ഉദ്ഘാടനം ഇരവിപേരൂര്‍ വൈ.എം.സി.എ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു മന്ത്രി. കാലാവസ്ഥയില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും കാര്‍ഷിക ഉത്പന്നങ്ങളില്‍ സ്വയം പര്യാപ്ത നേടാനാകണം. സാമ്പത്തിക ആരോഗ്യ സ്വയം പര്യാപ്തതയും കാര്‍ഷിക പ്രവര്‍ത്തിയിലുടെ നേടാനാകണം. ഇതിനായി ധാരാളം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. പല പഞ്ചായത്തുകളും നെല്‍കൃഷി വ്യാപകമായി ചെയ്ത് പൂര്‍ണമായി തരിശുരഹിത പഞ്ചായത്തുകളായി. ഇത്തരം പദ്ധതികള്‍ക്കൊപ്പം കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പിക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും പുതുതലമുറയെ കൃഷിയിലേക്ക് കൊണ്ടുവരികയുള്പ്പെടെയുള്ള ലക്ഷ്യം വെച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക കൂട്ടായ്മ കാപ്കോ ആരംഭിച്ചത്. ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷം കൃഷിയിടങ്ങളില്‍ കൃഷി ഇറക്കാനാണ് തീരുമാനം.…
Read More