മികച്ച ആരോഗ്യ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2015-16 ലെ ആരോഗ്യകേരളം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള ഒന്നും രണ്ടും മൂന്നും പുരസ്കാരങ്ങള്‍ യഥാക്രമം കൊല്ലം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകള്‍ക്കാണ്. മുനിസിപ്പാലിറ്റികളില്‍ യഥാക്രമം ഇടുക്കി ജില്ലയിലെ കട്ടപ്പന, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ആദ്യ മൂന്നുസ്ഥാനങ്ങള്‍ സ്വന്തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഒന്നാംസ്ഥാനവും, പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് രണ്ടാംസ്ഥാനവും, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മൂന്നാം സ്ഥാനവും നേടി. കൊല്ലം ജില്ലയിലെ കരവാളൂര്‍, കോഴിക്കോട് ജില്ലയിലെ നൊച്ചാട്, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരവുമാണ് ഗ്രാമപഞ്ചായത്തുകളില്‍ ആദ്യമൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. കോര്പ്പറേഷന് വിഭാഗത്തില്‍ തൃശൂര്‍ കോര്പ്പറേഷന് പ്രോത്സാഹനസമ്മാനം ലഭിച്ചു. ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്കാരങ്ങളില്, ഒന്നും രണ്ടും മൂന്നും…
Read More