ഹോസ്റ്റലുകൾ ഡിസംബറിൽ പ്രവർത്തനസജ്ജമാക്കും. 19.5 കോടിയുടെ ആശുപത്രി ഉപകരണങ്ങൾ ഉടൻ എത്തിക്കും. konnivartha.com : കോന്നി ഗവ.മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ ഡിസംബർ മാസത്തോടെ പ്രവർത്തന സജ്ജമാക്കാൻ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ: തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്ത് മെഡിക്കൽ കോളേജിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആൺ കുട്ടികളുടെയും, പെൺകുട്ടികളുടെയും ഹോസ്റ്റലുകളുടെ രണ്ടുനിലകൾ വീതം നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കണമെന്നാണ് തീരുമാനിച്ചത്. അധ്യയനം ആരംഭിക്കുന്നതിന് ഹോസ്റ്റൽ കാമ്പസിനുള്ളിൽ തന്നെ പ്രവർത്തിക്കണമെന്ന നിബന്ധനയുള്ളതിനാലാണ് സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനമെടുത്തത്. മെഡിക്കൽ കോളേജിൽ അനുവദിച്ചിട്ടുള്ള 19.5 കോടി രൂപയുടെ ഉപകരണങ്ങൾ അടിയന്തിരമായി ലഭ്യമാക്കാനും തീരുമാനമായി.ആശുപത്രിയിലേക്കും, അക്കാഡമിക്ക് ബ്ലോക്കിലേക്കുമുള്ള ഉപകരണങ്ങൾ, ബ്ലഡ് ബാങ്കിലേക്കുള്ള ഉപകരണങ്ങൾ, രണ്ട് ഓപ്പറേഷൻ തീയറ്ററുകൾക്കുള്ള ഉപകരണങ്ങൾ, സ്കാനിംഗ് മെഷീനുകൾ തുടങ്ങിയവ ഈ…
Read Moreടാഗ്: Health Kerala
ഡോ.എസ്.ശ്രീകുമാര്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജരായി ചുമതലയേറ്റു
കോന്നി വാര്‍ത്ത ഡോട്ട് കോം : ആരോഗ്യ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം മാനേജരായി വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.എസ്.ശ്രീകുമാര്‍ ചുമതലയേറ്റു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തിന്റെ നോഡല്‍ ഓഫീസറായി കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Read More