സമത്വം നീതി മതനിരപേക്ഷത സാഹോദര്യം ഇവയില്‍ നിന്നും വ്യതിചലിക്കാതെ സാധാരണക്കാരുടെ ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഉള്ള ശബ്ദമാകണം നാം എല്ലാവരും . ഏവർക്കും “കോന്നി വാര്‍ത്തയുടെ” റിപ്പബ്ലിക് ദിനാശംസകൾ. റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ ദേശീയ പതാക ഉയർത്തും ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ജനുവരി 26ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. ഗവർണ്ണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായൂസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും. റിപ്പബ്ലിക് ദിനാഘോഷ…
Read More