വ്യാപാരി സമിതി കോന്നി യൂണിറ്റ് :ഓണാഘോഷം സംഘടിപ്പിച്ചു

  konnivartha.com: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ പൊളിപ്പോണം 2025 എന്ന പേരില്‍ ഓണാഘോഷം നടത്തി . കലാപരിപാടികളും വടംവലിയും ഓണസദ്യയും നടന്നു . കോന്നി യൂണിറ്റ് പ്രസിഡന്റ് അജിത് കുമാറിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി രാജഗോപാൽ സ്വാഗതം പറഞ്ഞു . സമിതിയുടെ ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു . സമിതിയുടെ ഈ വർഷത്തെ സ്നേഹോപഹാരം കോന്നിയിലെ ഹരിത കർമ്മ സേനാംഗങ്ങളായ 40 പേർക്ക് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് നൽകി അനുമോദിച്ചു ജില്ലാ പ്രസിഡന്റ് ബിജു വർക്കി, ജില്ല ട്രഷറർ ജയപ്രകാശ് പി കെ, കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ഉദയകുമാർ കെ ജി, ഫൈസൽ, മനോഹരൻ പിള്ള, സന്തോഷ് കുമാർ, റെജി ഈ എൻ,വിനീഷ്, അൽസാം ഇബ്രാഹിം,…

Read More

“കോന്നി വാര്‍ത്തയുടെ “ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകള്‍

  മലയാളി മനസ്സിനും മലയാളം അക്ഷരത്തിനും ഇന്ന് പൊന്നോണം . അക്ഷരമാകുന്ന പൂക്കള്‍ കൊണ്ട് നന്മയുടെ വിത്തുകള്‍കൊണ്ട് വരിവരിയായി പൂക്കളം ഒരുക്കാം .ലോക രാജ്യങ്ങളും ജനതയും മാവേലി മന്നന്‍റെ ത്യാഗപൂര്‍ണ്ണമായ ജീവിതം മാതൃകയാക്കാം . ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറയുന്ന ആഘോഷമാണ് മലയാളികൾക്ക് ഓണം. ലോകത്തെവിടെയാണെങ്കിലും പൂക്കളമൊരുക്കലും തുമ്പി തുള്ളലും തിരുവോണ സദ്യയും മനതാരില്‍ നിറയും .എല്ലാ വായനക്കാര്‍ക്കും “കോന്നി വാര്‍ത്തയുടെ “ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകള്‍

Read More

പൊന്നോണം @ 50 ദ്വിദിന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

  konnivartha.com: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്പ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST), സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ വേളയിൽ പൊന്നോണം @ 50 ദ്വിദിന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി. ഓണം പോലുള്ള പാരമ്പര്യോത്സവങ്ങൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കും സുസ്ഥിരമായ ജീവിതത്തിനും പ്രചോദനമാകുന്നതായും ജില്ലാ കളക്ടർ പറഞ്ഞു. പ്രശസ്ത പിന്നണി ഗായിക ഡോ. ബി. അരുന്ധതി വിശിഷ്ടാതിഥിയായി. ആഘോഷ പരിപാടികളിൽ സി.എസ്.ഐ.ആർ ജോയിന്റ് സെക്രട്ടറി & ഫിനാൻഷ്യൽ അഡ്വൈസർ ചേതൻ പ്രകാശ് ജെയിൻ മുഖ്യാതിഥിയായി. നൂതന വസ്തുക്കൾ, പ്രോസസ്സ് സാങ്കേതികവിദ്യകൾ, ഭക്ഷ്യ-കാർഷിക സംസ്കരണ നവീകരണങ്ങൾ, സുസ്ഥിരത കേന്ദ്രീകരിച്ചുള്ള പരിഹാരങ്ങൾ എന്നിവയിൽ സിഎസ്ഐആർ-എൻഐഐഎസ്ടിയുടെ സംഭാവനകൾ അദ്ദേഹം എടുത്തു പറഞ്ഞു. ശാസ്ത്രത്തെ സാമൂഹിക പ്രസക്തിയുമായി സമന്വയിപ്പിച്ചതിന് അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രശംസിച്ചു. ദേശീയ…

Read More

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കോന്നിയില്‍ ഓണാഘോഷം നടത്തി

    konnivartha.com: കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) കോന്നിയില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി . കോന്നി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു . സംസ്ഥാന സെക്രട്ടറി എം .സുജേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു . കെ ജെ യു കോന്നി മേഖല പ്രസിഡണ്ട്ശശി നാരായണന്‍ അധ്യക്ഷത വഹിച്ചു . മേഖല സെക്രട്ടറി ഷാഹിർ പ്രണവം സ്വാഗതം പറഞ്ഞു .പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍ ഓണ സന്ദേശത്തോടെ മുഖ്യപ്രഭാഷണം നടത്തി . ജില്ലാ സെക്രട്ടറി ബിനോയി വിജയൻ ഓണ സന്ദേശം കൈമാറി . ഓണക്കോടി വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അനീഷ് തെങ്ങമം നിര്‍വഹിച്ചു . ജില്ലാ കമ്മറ്റി അംഗം കെ ആര്‍ കെ പ്രദീപ്‌ നന്ദി രേഖപ്പെടുത്തി .തുടര്‍ന്ന് അംഗങ്ങള്‍…

Read More

അങ്കണവാടി കുട്ടികളുടെ കലോത്സവം “ഇതളുകൾ” നടത്തി

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് അങ്കണവാടി കുട്ടികളുടെ കലോത്സവം “ഇതളുകൾ”നടത്തി konnivartha.com: പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ 20 അങ്കണവാടികളിൽ പഠിക്കുന്ന 200 കുട്ടികളെ പങ്കെടുപ്പിച്ച് അങ്കണവാടി കലോത്സവം “ഇതളുകൾ”തട്ട SKVUP സ്കൂൾ ആഡിറ്റോറിയത്തിൽ നടത്തി. ഗ്രാമപഞ്ചായത്തിൻ്റെ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം നടത്തിയത്. ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. കലാപരിപാടിയുടെ ഉദ്ഘാടനം ഫോക്‌ലോർ അക്കാദമി എക്സി കൂട്ടിവ് അംഗം അഡ്വ.സുരേഷ് സോമ നിർവ്വഹിച്ചു. വിനോദ് മുളമ്പുഴ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് റാഹേൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ വി പി വിദ്യാധരപ്പണിക്കർ, പ്രിയ ജ്യോതികുമാർ,എന്‍ കെ ശ്രീകുമാർ, അംഗങ്ങളായ ശ്രീവിദ്യ,ബി പ്രസാദ് കുമാർ, രഞ്ജിത്, പൊന്നമ്മ വർഗ്ഗീസ്, ശ്രീകല, സി ഡി എസ് ചെയർപേഴ്സൺ രാജിപ്രസാദ്, സൂപ്പർവൈസർ സബിത, എന്നിവർ പങ്കെടുത്തു, തുടർന്ന് അങ്കണ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. പങ്കെടുത്ത എല്ലാ…

Read More

അമേരിക്കന്‍ -കൊച്ചിന്‍ കൂട്ടായ്മ സെപ്റ്റംബര്‍ ഏഴിന്

  konnivartha.com: ഷിക്കാഗോ: അലുമ്‌നി അസോസിയേഷന്‍ ഓഫ് സേക്രട്ട് ഹാര്‍ട്ട് കോളജ് ആന്‍ഡ് അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ചിക്കാഗോ സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കന്‍ കൊച്ചിന്‍ കൂട്ടായ്മ സെപ്റ്റംബര്‍ ഏഴിന് ഞായറാഴ്ച നടക്കും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഫാ. ജോണ്‍സണ്‍ (പ്രശാന്ത്) പാലയ്ക്കാപ്പള്ളില്‍ (മുന്‍ പ്രിന്‍സിപ്പല്‍, എസ്. എച്ച് കോളജ്, തേവര) ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 2025 സെപ്റ്റംബര്‍ 7 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് Four Points Sheraton, 2200 South Elmhurst Road, Mount Prospect, Illinois) -ല്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (പ്രസിഡന്റ്) 630 400 4744), അലന്‍ ജോര്‍ജ് (സെക്രട്ടറി) 331 262 1301). RSVP Cell 630-400-1172.

Read More

അത്തം പുലര്‍ന്നു :പത്താം നാള്‍ തിരുവോണം : ” കോന്നി വാര്‍ത്തയുടെ ” അത്തം ദിനാശംസകള്‍

  konnivartha.com: ഗൃഹാതുരതയുണർത്തുന്ന ഒരോണക്കാലംകൂടി വരവായി. ചിങ്ങമാസത്തിലെ അത്തം പിറന്നു .ഇനി ഓണ നാളുകള്‍ . പത്താം ദിനം തിരുവോണം .മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ തുടങ്ങി .ഇന്ന് മുതല്‍ പൂക്കളം ഒരുങ്ങുന്നു . ഏവര്‍ക്കും” കോന്നി വാര്‍ത്തയുടെ ” അത്തം ദിനാശംസകള്‍ ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളില്‍ വര്‍ണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കല്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതല്‍ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. മത്തന്‍ പൂത്താല്‍ അത്തമെത്തി, ഓണമെത്തിയെന്നൊരു ചൊല്ലുണ്ട്. പണ്ടൊക്കെ നാടന്‍ പൂക്കളാണ് അത്തപ്പൂക്കളത്തിന് ഉപയോഗിച്ചിരുന്നത്. തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, മന്ദാരവും, ശംഖുപുഷ്പവുമെല്ലാം അത്തപ്പൂക്കളത്തില്‍ നിറഞ്ഞ കാലം. ഇന്നത് ജമന്തിക്കും ചെണ്ടുമല്ലിക്കുമൊക്കെ വഴിമാറിക്കഴിഞ്ഞു. മുറ്റത്താണ് പൂക്കളമിടുക. അതിനായി മണ്ണ് വൃത്തിയാക്കി തറയൊരുക്കും. ചിലയിടങ്ങളില്‍ അല്പം പൊക്കത്തില്‍ പൂക്കളത്തിനായി മണ്‍തറ ഒരുക്കാറുണ്ട്. അനിഴം നാള്‍ മുതലാണ് അത് ഒരുക്കുക.…

Read More

വയനാടിനൊപ്പം:മാതൃകയായി കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബ്

  konnivartha.com: കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്‍റെ ഈ വർഷത്തെ ഓണം വയനാടിനൊപ്പം എന്ന ആശയത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ലബ് അംഗങ്ങള്‍ സ്വരൂപിച്ച തുക പത്തനംതിട്ട ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണന് കൈമാറി.സെക്രട്ടറി മനോജ്‌ വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി

Read More

ചെണ്ടുമല്ലിപ്പൂക്കളുടെ പൊൻവസന്തം ഒരുക്കി പന്തളം നഗരസഭ

  konnivartha.com : പന്തളത്തിന്റെ സൗന്ദര്യം വർദ്ധിപ്പിച്ച് ഓറഞ്ചും, മഞ്ഞയും നിറത്തിൽ വർണ്ണശോഭയോടെ നിറഞ്ഞുനിന്ന് ചെണ്ടുമല്ലിപ്പൂക്കൾ. പന്തളം നഗരസഭ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നഗര ശുചീകരണ തൊഴിലാളികൾ ആണ് നഗരസഭ മാലിന്യസംഭരണ കേന്ദ്രത്തിൽ പച്ചക്കറി – ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. പന്തളം കൃഷിഭവന്റെ സഹായത്തോടെ ആണ് നഗരസഭ പന്തളത്ത് പുഷ്പവസന്തം തീർത്തിരിക്കുന്നത്. നഗരസഭ ആരോഗ്യവിഭാഗമാണ് മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്തുള്ള സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തി കൃഷി ചെയ്യാൻ തയ്യാറാക്കിയത്.   പൂക്കൾ കൂടാതെ ഈ തോട്ടത്തിൽ പച്ചമുളക്, വഴുതന, ചീനി തുടങ്ങി വിവിധ ഇനം പച്ചക്കറികളും സൗന്ദര്യം തുളുമ്പി നിൽക്കുന്നു. നഗരസഭ ശുചീകരണ തൊഴിലാളികളും, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരും(ഗ്രേഡ് 2) ചേർന്നാണ് ഇതിനെ പരിപാലിച്ചത്. ചിങ്ങപ്പുലരിയിൽ തന്നെ കൃഷിയുടെ വിളവെടുപ്പ് നടത്താൻ സാധിച്ച സന്തോഷത്തിലാണ് നഗരസഭ ജീവനക്കാരും ഭരണസമിതിയും. നല്ല സൂര്യപ്രകാശമുള്ളതും, വെള്ളക്കെട്ടില്ലാത്തതുമായ സ്ഥലം തിരഞ്ഞെടുത്താണ് ജൂൺ…

Read More

ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ

  ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി കൗണ്ടറുകൾ, പ്രത്യേക സെയിൽസ് പ്രൊമോഷൻ ഗിഫ്റ്റ് സ്‌കീമുകൾ, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തി. ഹോർട്ടികോർപ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകൾ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളിൽ കുടുംബശ്രീ ചന്തകൾ സംഘടിപ്പിക്കും. കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്‌സിഡി വിപണികൾ ആരംഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക ഓണച്ചന്തകളും സഹകരണ മാർക്കറ്റുകളും ആരംഭിക്കും. ആവശ്യമായ പച്ചക്കറികൾ പരമാവധി കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. എ.എ.വൈ വിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്‌പെഷ്യൽ…

Read More