കേരളപ്പിറവി ആശംസകള്‍

  അറുപത്തിയേഴാം കേരളപ്പിറവി ദിനമാണ് മലയാളികള്‍ ആഘോഷിക്കുന്നത് . അതായത് ഐക്യ കേരളം രൂപം കൊണ്ടിട്ട് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിടുന്നു. സർക്കാർ തലത്തിലും അല്ലാതെയുമായി വിപുലമായ രീതിയില്‍ ഇത്തവണയും കേരളപ്പിറവി ആഘോഷിക്കുന്നു. സർക്കാർ നടത്തുന്ന കേരളീയം പരിപാടിയാണ് ഇത്തവണത്തെ മുഖ്യ ആകർഷണീയത. 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്. കാസർഗോഡ് കേരളത്തിന്റെ ഭാഗമായപ്പോള്‍ കന്യാകുമാരി ഉള്‍പ്പടെ തിരുവിതാംകൂറിന്റെ ഭാഗമായ ചില മേഖലകള്‍ തമിഴ്നാട്ടിലേക്ക് പോയെന്നതും ശ്രദ്ധേയമാണ്. എല്ലാവർക്കും കേരളപ്പിറവി ആശംസകൾ  

Read More

കേരളപ്പിറവി ദിനാശംസകള്‍

കേരളപ്പിറവി ദിനാശംസകള്‍…. “ഭാരതമെന്ന് കേട്ടാല്‍ അഭിമാ‍ന പൂരിതമാകണം അന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍” കാനനറാണിയാം കോന്നിയിലെത്തിയാല്‍ കരിയെ മെരുക്കുന്ന കൂടുകാണാം. താപ്പാനയുണ്ടല്ലോ നല്‍പാപ്പാനുമുണ്ടല്ലോ ആനമേലേറി സവാരി ചെയ്യാം! കേരളത്തില്‍ സു(പസിദ്ധമാം കല്ലേലി ഊരാളി വാഴുന്ന കാവുകാണാം പുണ്യപുരാതന ക്ഷേ(തസ്ഥലങ്ങള്‍ തന്‍ ശേഷിപ്പു കാണാംശിലാശകലങ്ങളില്‍. ലക്ഷണമൊത്തൊരു തേക്കുമരങ്ങളെ പോറ്റുന്ന തോട്ടങ്ങള്‍ കണ്ടിരിക്കാം. പച്ചതുടിക്കും മലഞ്ചെരുവില്‍ നീളേ പലവര്‍ണ്ണപ്പക്ഷിതന്‍ പാട്ടുകേള്‍ക്കാം. കൊക്കാത്തോടിന്‍കരയിലായുയരത്തില്‍ കാട്ടാത്തിപ്പാറതന്‍ പെരുമകാണാം വന്യമൃഗങ്ങളെ കണ്ടറിഞ്ഞീടുവാന്‍ വനപാതചുറ്റിത്തിരിഞ്ഞു പോരാം… അടവിയില്‍ മരമേലേതീര്‍ത്തമുളംകുടില്‍ കൗതുകക്കാഴ്ച പകര്‍ന്നീടുന്നു. വട്ടംചുഴറ്റുമാ കുട്ട വഞ്ചിക്കുള്ളില്‍ കാട്ടാറു തൊട്ടൊരു യാ(തയാവാം… കുടിനീരേകിക്കുളിരണിഞ്ഞൊഴുകുന്ന അച്ഛന്‍കോവിലാറിന്‍റ ചേലുകാണാം.. നറുതേന്‍ നുണയുന്ന നിര്‍വൃതി പോലവേ ഓര്‍മ്മതന്‍ താളില്‍ കുറിച്ചു വയ്ക്കാം…. കവിത🌟🌟 🌋കാനന റാണി🌋 (പസാദ്.വി.മോഹന്‍ 🌟🌟🌟🌟

Read More