കോവിഡിനെ പ്രതിരോധിക്കാന്‍ ‘ഹാന്‍ഡില്‍ വിത്ത് കെയര്‍’ പദ്ധതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയെ ചെറുക്കാന്‍ പത്തനംതിട്ട ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും പോലീസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളും മരണ നിരക്കും ജില്ലയില്‍ കുറവാണ്. ഈ മാസം(ഓഗസ്റ്റ്) മരണനിരക്ക് ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. അതില്‍ ഏഴു മരണങ്ങളും ഉണ്ടായത് ഓഗസ്റ്റിലാണ്. സംസ്ഥാനത്ത് ആകെ 191 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയിലെ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത് മേയ് 20ന് ആണ്. പെരിങ്ങര സ്വദേശിയായ ജോഷി(65)യാണ് അന്ന് മരിച്ചത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കോവിഡ് മരണങ്ങള്‍ ജില്ലയില്‍ ഉണ്ടായില്ല. എന്നാല്‍, ഓഗസ്റ്റില്‍ ജില്ലയില്‍ ആറു പേരാണു മരിച്ചത്. ഓഗസ്റ്റ് 13 ന് അടൂര്‍ സ്വദേശി ഷംസുദ്ദീന്‍ (65), 15…

Read More