ഹജ്ജ് : കേരളത്തിൽ നിന്ന് പുറപ്പെട്ട 1884 തീർത്ഥാടകർ മദീനയിലെത്തി • ലക്ഷദ്വീപിൽ നിന്നുള്ള സംഘം നാളെ ഹജ്ജ് ക്യാമ്പിൽ എത്തും

  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെട്ട 1884 തീർത്ഥാടകർ മദീനയിലെത്തി. ജൂൺ 4 മുതൽ നെടുമ്പാശ്ശേരിയിൽ നിന്ന് ആരംഭിച്ച ഹജ്ജ് സർവീസ് വഴി ഇതുവരെ 5 വിമാനങ്ങളാണ് മദീനയിലേക്ക് പുറപ്പെട്ടത്. മദീനയിലെത്തിയ ഹാജിമാർ ഹറമിനു പരിസരത്തെ സൗറ ഇന്റർനാഷണൽ, കറം അൽ ഖൈർ എന്നീ ഹോട്ടലുകളിലാണ് താമസിക്കുന്നത്. മദീനയിൽ എത്തുന്ന തീർത്ഥാടകർക്ക് താമസ സൗകര്യം ഒരുക്കുന്നതിനും, മൊബൈൽ സിം ആക്ടിവേഷൻ ചെയ്യുന്നതിനും പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചുവരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഡെപ്യൂട്ടേഷനിൽ എത്തിയ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരാണ് മദീനയിലെ താമസ അനുബന്ധ ക്രമീകരണങ്ങൾ ചെയ്യുന്നത്.     ഇന്ന് യാത്രാതിരിച്ച എസ് വി 5711 നമ്പർ വിമാനത്തിൽ 173 പുരുഷന്മാരും 203 സ്ത്രീകളും പുറപ്പെട്ടു.ഇവർക്കുള്ള യാത്രയയപ്പ് പ്രാർത്ഥന സംഗമത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്…

Read More