konnivartha.com: മുപ്പതാമത് ദേശീയ വായനദിന മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വായിച്ചു വളരുക ക്വിസ് 2025’ന്റെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന് നിര്‍വഹിച്ചു. പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പിടിഎ വൈസ് പ്രസിഡന്റ് തോമസ് അധ്യക്ഷനായി. പന്തളം തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി കെ ഷിഹാദ് ഷിജു ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുമൂലപുരം എസ്എന്‍വി എസ് എച്ച് എസ് വിദ്യാര്‍ഥിനി അയനാ മേരി എബ്രഹാം രണ്ടും പെരിങ്ങനാട് ടിഎംടിഎച്ച്എസിലെ വൈഗ പ്രദീപ് മൂന്നും സ്ഥാനത്തെത്തി. ചിത്രരചന മത്സരത്തില്‍ മഞ്ഞിനിക്കര എംഇയുപിഎസിലെ നിരഞ്ജന പി അനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എഴുമറ്റൂര്‍ ജിഎച്ച്എസ്എസ് വിദ്യാര്‍ഥി കനിഷ്ക്…
Read More