കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായും സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പച്ചത്തുരുത്തുകൾ വിദഗ്ധ സമിതി വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ജനപങ്കാളിത്തത്തോടെ ജൈവവൈവിധ്യത്തിന്റെ കലവറയായി പച്ചത്തുരുത്തുകളെ മാറ്റാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 1272.89 ഏക്കറിലായി നിലവിലുള്ള 4030 പച്ചത്തുരുത്തുകളിൽ ജില്ലാ തലത്തിൽ നടന്ന വിലയിരുത്തലുകളിൽ മുന്നിലെത്തിയ പച്ചത്തുരുത്തുകൾ അടിസ്ഥാനമാക്കി വിദഗ്ധ സമിതിയുടെ മുന്നിൽ നടത്തുന്ന സ്‌ക്രീനിംഗ് സെപ്. 10 തിരുവനന്തപുരത്ത് ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്ത്, കൊല്ലം ജില്ലയിൽ കൊല്ലം കോർപ്പറേഷൻ, പത്തനംതിട്ട ജില്ലയിൽ തുമ്പമൺ ഗ്രാമപഞ്ചായത്ത്, ആലപ്പുഴ ജില്ലയിൽ മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്ത്, കോട്ടയം ജില്ലയിൽ കല്ലറ ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലയിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്, തൃശൂർ ജില്ലയിൽ വരവൂർ ഗ്രാമപഞ്ചായത്ത്,…
Read More