സംസ്ഥാനത്തെ പൊതു-സ്വകാര്യസ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവയിലെ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തുന്നതിനായി ‘ഗ്രീൻ ലീഫ് റേറ്റിങ് സിസ്റ്റം’ ഒരുങ്ങുന്നു. തദ്ദേശ ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിത-ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനസമ്പർക്കം കൂടുതലുള്ളതും മാലിന്യം കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നതുമായ സ്ഥലങ്ങളാണ് റേറ്റിങ്ങിന് വിധേയമാകുന്നത്. ആദ്യ ഘട്ടത്തിൽ വിവിധതരം വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, പ്രീ-പ്രൈമറി മുതൽ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥപാനങ്ങൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ബസ് ഡിപ്പോകൾ, ടൗണുകൾ എന്നിവയിലാണ് റേറ്റിങ് നടപ്പാക്കുന്നത്. രണ്ടാം ഘട്ടമായി ഹോട്ടൽ & റസ്റ്റോറന്റുകൾ, ആശുപത്രികൾ, ബേക്കറികൾ, ഷോപ്പിങ് മാളുകൾ, ഓഡിറ്റോറിയങ്ങൾ, ഫ്‌ലാറ്റുകൾ/അപ്പാർട്ട്‌മെന്റുകൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങിയ സ്വകാര്യ…
Read More