ആക്ഷേപങ്ങൾ ഡിസംബർ മൂന്ന് വരെ സമർപ്പിക്കാം സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ലാകളക്ടർമാർ നൽകിയ കരട് നിർദ്ദേശങ്ങൾ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിന് ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം അനുമതി നൽകി. ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ ഡോ.രത്തന്‍.യു. ഖേല്‍ക്കര്‍, കെ.ബിജു, എസ്. ഹരികിഷോര്‍, ഡീലിമിറ്റേഷൻ കമ്മീഷന് സെക്രട്ടറി എസ്.ജോസ്നമോള്‍ എന്നിവർ പങ്കെടുത്തു. 2024 ഡിസംബർ മൂന്ന് വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്ടേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 ഫോൺ:0471-2335030. ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ…
Read More