കേരള സര്‍ക്കാര്‍ :പ്രധാന അറിയിപ്പുകള്‍ ( 06/11/2024 )

പമ്പാവാലി, ഏയ്ഞ്ചൽവാലി, തട്ടേക്കാട് സങ്കേതങ്ങൾ: കേന്ദ്ര വിദഗ്ധ സമിതി പരിശോധന നടത്തും പെരിയാർ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളെയും തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെയും സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾ സ്ഥലം സന്ദർശിക്കും. 2024 ഡിസംബർ 19, 20, 21 തീയതികളിലാണ് സംഘം പരിശോധന നടത്തുക. ദേശീയ വന്യജീവി ബോർഡിന്റ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും പ്രശ്‌സത ശാസ്ത്രജ്ഞനുമായ ഡോ. സുകുമാർ, ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ ഒരു പ്രതിനിധി തുടങ്ങിവരാണ് സമിതിയിലെ അംഗങ്ങൾ. ടൈഗർ റിസർവ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നിവയിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരിക്കും. ഒക്ടോബർ 5ന് വിളിച്ച സംസ്ഥാന വന്യജീവി ബോർഡ് യോഗമാണ് ജനവാസ മേഖലകൾ…

Read More